Wednesday, March 8, 2017
Sunday, April 3, 2016
Sunday, January 5, 2014
Sunday, February 17, 2013
Wednesday, November 21, 2012
നാളെ ഗുരുവായൂര്‍ ഏകാദശി
http://jp-smriti.blogspot.in/2011/11/blog-post_15.html
Wednesday, October 24, 2012
Wednesday, July 25, 2012
Sunday, February 5, 2012
ടെലിഫിലിം
A to Z വര്‍ക്കുകള് സ്വന്തമായി തന്നെ. [ഛായാഗ്രഹണം, എഡിറ്റിങ്ങ്] ഉള്‍പ്പെടെ. ആയതിനാല് ഈ ഫീല്‍ഡുമായി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ക്ക് എന്നെ ഫോണിലും വിളിക്കാം. 9446335137 10 am to 8 pm.
++++
Thrissur corporation nagara paridhiyil ulla aalukalude koottaymayil ninnu TELE FILM nirmmikkaan uddeshikkunnu. Puthumughangal bandhappeduka.
Kooduthal vivarangalkk ee numberil vilikkukayum aakaaam.
Thursday, December 1, 2011
ഡിസംബര്‍ മീറ്റ്
ഡിസംബര്‍ മാസത്തെ സാധാരണ കൂടാറുള്ള മീറ്റിങ്ങ് [03-12-11] ബ്ലോഗര്‍ ജെ പി വെട്ടിയാട്ടിലിനെ വസതിയില്‍ നാലുമണിക്ക് കൂടുന്നതാണ്. എല്ലാവരും മറ്റു ബ്ലോഗര്‍മാരോട് പറയുക. വരാതിരിക്കുന്നവര്‍ ദയവായി അറിയിക്കുക. 9446335137
പുതിയതായി മീറ്റിങ്ങില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അവരുടെ ബ്ലോഗ് ഐഡി, മൊബൈല്‍ നമ്പര്‍, മേല്‍ വിലാസം എന്നിവ അറിയിക്കുക. prakashettan@gmail.com
Friday, November 4, 2011
തൃശ്ശൂര്‍ ബ്ലോഗ് മീറ്റ് - നവംബര്‍
അടുത്ത മീറ്റിങ്ങ് ഡേറ്റ് സംഘാടകരോട് ആലോചിച്ച് പബ്ലീഷ് ചെയ്യുന്നതായിരിക്കും. പുതിയതായി മീറ്റിങ്ങിന് വരാന്‍ ഉദ്ദേശിക്കുന്നവര്‍ അവരുടെ ബ്ലോഗ് ഐഡിയും മൊബൈല്‍ നമ്പറും അറിയിക്കുക.
വെന്യു ഹോട്ടല്‍ പേള്‍ റീജന്‍സി തന്നെയായിരിക്കും. railway station/ksrtc stand ല്‍ നിന്ന് നടക്കാന്‍ മാത്രമുള്ള ദൂരത്താണ് ഈ ഹോട്ടല്‍.
Thursday, November 3, 2011
november blog monthly meet
പുതിയതായി പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബ്ലോഗ് ഐഡി, മൊബൈല്‍ ഫോണ്‍ നമ്പര്‍ മുതലായവ ഇവിടെ രേഖപ്പെടുത്തുക. സംഘാടകരോട് ആലോചിച്ച് വിവരം അറിയിക്കുന്നതായിരിക്കും.
Sunday, October 9, 2011
നവംബര്‍ ബ്ലോഗ് മീറ്റ്
നവംബര്‍ മാസത്തെ ബ്ലോഗ് മീറ്റ് 05-11-2011 ശനിയാഴ്ച് ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ വെച്ച് നടത്തിയാലോ എന്നാലോചിക്കുന്നു. ഈ ഹോട്ടല്‍ ksrtc/rly station ല്‍ നിന്നും ഉദ്ദേശം 200 മീറ്റര്‍ ദൂരം മാത്രം.
റെജിസ്ട്രേഷന്‍ ഫീസ് 100/- (നൂറ് രൂപ) വിത്ത് ഹൈ ടീ… എല്ലാവരുടേയും താല്പര്യങ്ങല്‍ അറിയിക്കുക. മീറ്റിങ്ങ് പതിവ് പോലെ വൈകിട്ട് 4 മണിക്ക് തുടങ്ങി 6 മണിക്ക് അവസാനിക്കും.
നമ്മുടെ പ്രിയങ്കരനായ റാംജി ഏഴാം തീയതി സൌദിയിലേക്ക് മടങ്ങുകയാണ്. അദ്ദേഹത്തിന് ഒരു യാത്രയയപ്പും നേരാം നമുക്ക്.
മീറ്റിങ്ങ് കൂടുന്നതിന്റെ പത്ത് ദിവസം മുന്‍പെങ്കിലും ഹോട്ടല്‍ ബുക്കിങ്ങ് ആവശ്യമാണെന്നുള്ളതിനാല്‍ പങ്കെടുക്കുന്നവര്‍ കാലെക്കൂട്ടി എന്നെ അറിയിക്കേണ്ടതാണ്. ബ്ലോഗ് കമന്റുകള്‍ വഴിയും ഗൂഗിള്‍ ഗ്രൂപ്പ് വഴിയും.
ആദ്യമായി വരുന്ന ബ്ലോഗര്‍മാര്‍ക്കും ഇവിടെ ഹാജര്‍ രേഖപ്പെടുത്താം. പക്ഷെ പ്രവേശനം ഈസ് സബ്ജക്റ്റ് ടു അപ്പ്രൂവല്‍.
നമുക്ക് കാണാം താമസിയാതെ
ജെ പി വെട്ടിയാട്ടില്‍
http://jp-smriti.blogspot.com/
tbc nws-10-10-2011-1
Saturday, October 1, 2011
തൃശ്ശൂരിലെ ഒക്ടോബര്‍ ബ്ലോഗ് മീറ്റ് വിശേഷങ്ങള്‍
ഇന്ന് [01-10-2011] തൃശ്ശൂര്‍ ബ്ലോഗ് മീറ്റ് ബ്ലോഗര്‍ ജെ പി വെട്ടിയാട്ടിലിന്റെ വസതിയില്‍ 4 മണിക്ക് നടന്നു.
താഴെ പറയുന്ന ബ്ലോഗര്‍മാര്‍ പങ്കെടുത്തു.
- ഖാദര്‍ പട്ടേപ്പാടം http://uaepoets.blogspot.com/
- കുട്ടന്‍ മേനോന്‍ http://kuttamenon.blogspot.com/
- റാംജി http://pattepadamramji.blogspot.com/
- രഞ്ജു ബി. കൃഷ്ണ http://below-poverty-line.blogspot.com/
- അഖി ബാലകൃഷ്ണന്‍ http://akhimb.blogspot.com/
- വിശ്വപ്രഭ http://schoolkutty.blogspot.com/
- മുരളി മേനോന്‍ http://komaram.blogspot.com/
- പൊന്മളക്കാരന്‍ http://ponmalakkaran.blogspot.com/2011/04/blog-post.html
- ജെ പി വെട്ടിയാട്ടില്‍ http://jp-smriti.blogspot.com/
- ഡി പ്രദീപ്കുമാര്‍ http://dpk-drishtidosham.blogspot.com/
- അപര്‍ണ്ണ എം ബി
- പ്രമോദ് എം http://www.pramodneelambari.blogspot.com/
അടുത്ത മീറ്റിങ്ങ് ഡേറ്റ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൂടുതല്‍ പേര്‍ക്ക് ഈ സംഗമത്തില്‍ ഒത്ത് കൂടണമെങ്കില്‍ എന്നെ ബന്ധപ്പെടുക. അല്ലെങ്കില്‍ മേല്‍ പറഞ്ഞ ആരെങ്കിലുമായോ ആകാം.
മാസത്തില്‍ ഒരു മീറ്റിങ്ങാണ് ഉദ്ദേശിച്ചിട്ടുള്ളത്. എല്ലാ മാസത്തിലെയും ആദ്യത്തെ ശനിയാഴ്ച. വെന്യൂ മാറിക്കൊണ്‍ടിരിക്കും.
പങ്കെടുത്ത ബ്ലൊഗര്‍മാരുടെ
ഐഡികള്‍
ദയവായി എല്ലാവരും ഈ പോസ്റ്റിലേക്ക് അ
യക്കുക. കോപ്പി ചെയ്യാന്‍ അതാണ് ഏറ്റവും സൌകര്യം. പലര്‍ക്കും അത് ഉപകാരമായിരിക്കും.
കൂടുതല്‍ വിശേഷങ്ങള്‍ മറ്റു ബ്ലോഗര്‍മാരും അവരുടെ ബ്ലോഗുകളില്‍ എഴുതുന്നതായിരിക്കും.
സ്നേഹത്തോടെ
ജെ പി
prakashettan@gmail.com
Thursday, September 29, 2011
ഒക്ടോബര്‍ ബ്ലോഗ് മീറ്റ്
Sunday, September 25, 2011
TRICHUR BLOG MEET OF OCTOBER 2011
പ്രിയ സുഹൃത്തുക്കളെ
അടുത്ത ബ്ലോഗ് മീറ്റ് ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ശനിയാഴ്ച [01-10-2011] 4 മണിക്ക് ശ്രീ. ജെ പി വെട്ടിയാട്ടിലിന്റെ
http://jp-smriti.blogspot.com/
വസതിയിലായിരിക്കും. കഴിഞ്ഞ മീറ്റില്‍ എടുത്ത തീരുമാനമാണ് ഇത്. കഴിഞ്ഞ മാസത്തെ ബ്ലോഗ് മീറ്റ് എന്റെ ഓഫീസിലായിരുന്നു.
എന്റെ തപാല്‍ അഡ്രസ്സ്
jayaprakash vettiyattil
vettiyattil house
alappat avenue
near kokkalai bharath petroleum petrol pump
kokkalai, trichur 680021
prakashettan@gmail.com
9446335137
കഴിഞ്ഞ മീറ്റിങ്ങിന് വന്നവര്ക്കെല്ലാം കൊക്കാല പെട്രോള്‍ പമ്പ് അറിയുമെന്ന് വിശ്വസിക്കുന്നു. എന്റെ ഓഫീസില്‍ നിന്ന് വെറും 100 മീറ്റര്‍ തൃശ്ശൂര് സിറ്റി ഭാഗത്തേക്ക് നീങ്ങിയാല്‍ മതി.
പിന്നെ കഴിഞ്ഞ മീറ്റിന്റെ വിശദമായ ഒരു റിപ്പോര്ട്ട് അവതരിപ്പിച്ച പൊന്മളക്കാരന് എന്റെ പൂച്ചെണ്ടുകള്‍.
അദ്ദേഹം ഇങ്ങിനെ പറഞ്ഞു, ഇവിടെ നോക്കുക
http://ponmalakkaran.blogspot.com/2011/09/blog-post_24.html
എല്ലാവരും അഭിപ്രായപ്പെട്ട പോലെ എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച 4 മണിക്ക് നമ്മള്‍ തൃശ്ശൂരില്‍ ഒത്ത് കൂടുന്നതായിരിക്കും.വെന്യുവിന്റെ വിവരങ്ങള്‍ക്ക് ബ്ലോഗ് നോക്കുക. പരസ്പരം ബന്ധപ്പെടുക.
കഴിഞ്ഞ മീറ്റില്‍ വന്നവരെല്ലാം അവരുടെ ബ്ലോഗ് ലിങ്കും,ഈമെയില്‍ ഐഡിയും, ഫോണ്‍ നമ്പറും prakashettan@gmail.com എന്ന ഐഡിയിലേക്ക് ദയവായി അയക്കുക.
കൂടാതെ അടുത്ത മീറ്റില്‍ വരുന്നവര്‍ കാലെക്കൂട്ടി അറിയിച്ചാല്‍ കൊള്ളാം. അവരുടെ ബ്ലോഗ് ലിങ്കും, ഫോണ്‍ നമ്പറും, ഈമെയില്‍ ഐഡിയും അറിയിക്കേണ്ടതാണ്. ഈ മീറ്റ് തല്‍ക്കാലം ബ്ലോഗേര്‍സിനെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.
കൃത്യം 4 മണിക്ക് തുടങ്ങി 6 മണിക്ക് അവസാനിക്കുന്നതായിരിക്കും.
Sunday, September 18, 2011
തൃശ്ശൂരിലെ ബ്ലോഗ് മീറ്റ്
ഇന്നെലെ [17-09-2011] ശനിയാഴ്ച 4 മണിക്ക് തൃശ്ശൂരില്‍ ബ്ലോഗര്‍ കുട്ടന്‍ മേനോന്റെയും ജെപി വെട്ടിയാട്ടിലിന്റേയും ഓഫീസില്‍ വെച്ച് ഒരു ബ്ലോഗ് മീറ്റ് നടക്കുകയുണ്ടായി. താഴെ പറയുന്ന ബ്ലോഗേര്‍സ് പങ്കെടുത്തു.
ജയപ്രകാശ് വെട്ടിയാട്ടില്‍
രാഗേഷ് കെ പി
ഖാദര്‍ പട്ടേപ്പാടം
അംജിത്ത്
വിഷ്ണു
വിശ്വനാഥന്‍ പ്രഭാകരന്‍
കുട്ടന്‍ മേനോന്‍
മുരളി മേനോന്‍
മുരളി മുകുന്ദന്‍
ജയചന്ദ്രന്‍ എം വി
തിലകന്‍ കെ ബി
പ്രദീപ് കുമാര്‍ ഡി
സാധാരണ ബ്ലോഗ് മീറ്റിനേക്കാളും വ്യത്യസ്ഥമായിരുന്നു ഈ ബ്ലോഗേര്‍സ് കൂടിക്കാഴ്ച. പലരും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
അതില്‍ കേരളത്തിലെ ആദ്യ ബളോഗര്‍ ആയ വിശ്വപ്രഭയുടെ പ്രഭാഷണം മറ്റു ബ്ലോഗര്‍മാര്‍ക്ക് വളരെ കൌതുകമായി. അഞ്ജലി ഓള്‍ഡ് ലിപിയുടെ കണ്‍ടുപിടുത്തത്തെ പറ്റിയും വിക്കിപ്പീഡിയയെ പറ്റിയും പിന്നെ സാധാരണ ബ്ലോഗര്‍മാര്‍ക്ക് അറിയാത്ത പല വിഷയങ്ങളും അദ്ദേഹം പറഞ്ഞ് മനസ്സിലാക്കിത്തന്നു.
ഏഴ് മണിയോടെ യോഗം ചായ സല്‍ക്കാരത്തോടെ പിരിഞ്ഞു.
ഭാവിയില്‍ എല്ലാ മാസത്തിന്റേയും ആദ്യത്തെ ശനിയാഴ്ച 4 മണിക്ക് തൃശ്ശൂരില്‍ ബ്ലോഗ് മീറ്റ് നടത്തുവാനും യോഗത്തില്‍ തീരുമാനമായി. അടുത്ത മീറ്റിങ്ങ് ജെ പി വെട്ടിയാട്ടിലിന്റെ വസതിയിലായിരിക്കും നടത്തുക.
മേല്‍ പറഞ്ഞ ബ്ലോഗര്‍മാരുടെ ബ്ലോഗ് ഐഡികള്‍ അടുത്ത പോസ്റ്റില്‍ എഴുതാം. എല്ലാവരും ഒരു കമന്റ് ഇവിടെ അടിച്ചാല്‍ ഐഡി കോപ്പി ചെയ്യുന്നതിന് സൌകര്യമായിരിക്കും.
ഇത് വായിക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും അവര്‍ അറിയുന്ന മറ്റു ബ്ലോഗര്‍മാര്‍ക്കും പങ്കെടുക്കാം. കാലേക്കൂട്ടി വരുന്നവര്‍ ഈ ബ്ലോഗില്‍ കമന്റ് രൂപത്തില്‍ അറിയിക്കേണ്ടതാണ്.
താമസിയാതെ തൃശ്ശൂരില്‍ വിപുലമായ രീതിയില്‍ കേരളത്തിലെ എല്ലാ ബ്ലോഗേര്‍സിനും പങ്കെടുക്കാവുന്ന രീതിയില്‍ ഒരു ബ്ലോഗ് മീറ്റ് പ്രതീക്ഷിക്കാവുന്നതാണ്.
ഇത് ഒരു ചെറിയ തുടക്കം മാത്രം.
nb: more photos being uploaded
Thursday, September 15, 2011
ബ്ലോഗ് മീറ്റ് തൃശ്ശൂരില്‍
നാളെ 17-09-2011 4 മണിക്ക് ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നു.
Venue : Annvision, Lakshmi Complex, 2nd Floor, Opp: Metropolitan Hospital, Koorkkenchery, Trichur 680007
less than 1 KM from trichur railway station, KSRTC bus stand or Sakthan bus stand. Trichur – Irinjalakkuda/Kodungalloor route.
12 Rupees minimum auto from the city.
കൂടുതല്‍ വിവരങ്ങള്‍ക്ക്
JP Vettiyattil http://jp-smriti.blogspot.com/
9446335137
Kuttan Menon http://kuttamenon.blogspot.com/
9995901112
Muraleedharan http://bilattipattanam.blogspot.com/
9946602201
Friday, August 19, 2011
ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍
ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍ http://bilattipattanam.blogspot.com/ ലണ്ടനില്‍ നിന്ന് സെപ്തബര്‍ 8 ന് ലാന്‍ഡ് ചെയ്യുന്നു തൃശ്ശൂരില്‍. സെപതബര്‍ 11 ന്റെ കണ്ണൂര്‍ മീറ്റിനു മുന്‍പോ ശേഷമേ ഒരു കൊച്ചു ബ്ലോഗേര്‍സ് ഒത്തുകൂടലിന് അദ്ദേഹം തൃശ്ശൂരില്‍ ഏര്‍പ്പാടാക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ.
Tuesday, May 31, 2011
തൃശ്ശൂരില്‍ ബ്ലോഗ് സംഗമം
my home is in the city 5 mins walk from trichur railway station/ksrtc/saktan private bus stand.
എന്റെ ഈ ആഗ്രഹം മറ്റുബ്ലോഗര്‍ മാരിലേക്ക് പകരാമോ?
തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ ബാനറില്‍ ഒത്തുകൂടാം
http://trichurblogclub.
വേണ്ടത് ചെയ്യുമല്ലോ?
അറിയാവുന്ന ബ്ലോഗര്‍മാരുടെ ബ്ലോഗ്ഗ്/മെയില്‍ ഐഡി, മൊബൈ നമ്പര്‍ എന്നിവര്‍ അയച്ചുതാന്നാല്‍
ഉപകാരമായിരിക്കും
സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
prakashettan@gmail.com
trichur
http://jp-smriti.blogspot.com/
+++++++++++
my work place
www.annvision.com
Wednesday, May 25, 2011
മനസ്സിലെ വലിയൊരാഗ്രഹം
തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കണം എന്ന് വിചാരിച്ചിട്ട് നാളേറെയായി. കൊച്ചു കൊച്ചു കൂടിക്കാഴ്ചകള്‍ നടന്നുവെങ്കിലും ഒന്നും തരപ്പെട്ടില്ല.
ഇന്നെന്റെ ശാരീരികാവസ്ഥ പണ്ടത്തെപ്പോലെ ഉഷാറല്ലായെങ്കിലും എനിക്ക് താങ്ങും തണലുമായി കുട്ടന്‍ മേനോന്‍ ഉള്ളതിനാല്‍ എന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് കരുതട്ടെ.
കൂടാതെ മറ്റു ചില പ്രമുഖരായ ബ്ലോഗര്‍മാരും ഇപ്പോല്‍ തൃശ്ശൂര്‍ പരിസരത്തുണ്ട്. ഇന്നെലെ അത്താണിയില്‍ നിന്ന് കൂതറ ഹാഷിം വിളിച്ചിരുന്നു. പിന്നെ കൊച്ചിയില്‍ നിന്ന് എന്റെ നാട്ടുകാരനായ മറ്റൊരു ബ്ലോഗറും വിളിക്കാറുണ്ടായിരുന്നു.
എല്ലാരും കൂടി സഹകരിച്ചാല്‍ ഒരു ബ്ലോഗ് മീറ്റ് ഇവിടെ സംഘടിപ്പിക്കാവുന്നതാണ്.
എന്നെ ഇവിടെ കാണാം സദാ സമയവും അല്ലെങ്കില്‍ കുട്ടന്‍ മേനോനെ.
അടുത്ത് ചെറായിയിലും ഇപ്പോള്‍ തുഞ്ചന്‍പറമ്പിലും ബ്ലൊഗ് മീറ്റ് നടന്നിരുന്നു. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ പണ്ടൊന്ന് നടന്നിരുന്നു. അന്ന് ഞാന്‍ അശോക് കര്‍ത്തായെ കണ്ടിരുന്നു. അന്നെനിക്ക് സ്വന്തമായി ഒരു ബ്ലൊഗ് ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ മീറ്റില്‍ പങ്കെടുത്തിരുന്നു.
9446335137
Kokkalai, trichur
Monday, February 14, 2011
കുറെ കാലമായി ഉറങ്ങിക്കിടക്കുകയായിരുന്നു
Saturday, May 1, 2010
BLOG MEET AT TRICHUR CITY
ഒരു മെംബറുടെ വസതിയിലായ കാരണം പത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഇല്ല. ആദ്യം റെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ ഗണന.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന അഡ്രസ്സില്‍ മെയില്‍ അയക്കുക.
ബ്ലോഗറുടെ URL , ഫോണ്‍ നമ്പര്‍, മുഴുവന്‍ പേര് എന്നിവ എല്ലാം രേഖപ്പെടുത്തിയിരിക്കണം.
സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
prakashettan@gmail.com
Tuesday, April 20, 2010
പൂരം വരവായി
Tuesday, April 13, 2010
BLOG MEET AT TRICHUR
ബ്ലോഗര്‍ കുട്ടന്‍ മേനോന്റെ ഓഫീസില്‍ 10 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം ഉണ്ട്. അതില്‍ കൂടുതലാണെങ്കില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഹോട്ടല്‍ പേള്‍ റീജന്‍സിയിലോ, ശക്തന്‍ ബസ്സ് സ്റ്റാന്‍ഡിന്നടുത്തുള്ള ഹോട്ടല്‍ ദാസ് കോണ്ടിനെന്റിലോ ആയിരിക്കും വെന്യു.
താലപര്യമുള്ളവര്‍ താഴെകാണുന്ന അഡ്രസ്സില്‍ ബന്ധപ്പെടുക:
ബ്ലോഗറുടെ പൂര്‍ണ്ണനാമം.. ബ്ലോഗ് URL, വിലാസം, ഫോണ്‍ നമ്പര്‍ മുതലായവ.
prakashettan@gmail.com
ബ്ലോഗര്‍ കുട്ടന്‍ മേനോന്റെ ഓഫീസിലാണെങ്കില്‍ പ്രവേശനം സൌജന്യം. ഹോട്ടലുകളിലാണെങ്കില്‍ റെജിസ്ട്രേഷന്‍ ഡീറ്റെയിത്സ് അറിയിക്കുന്നതാണ്.
തൃശ്ശൂര്‍ പൂരം ഏപ്രില്‍ 24 - 2010
++ ഈ ബ്ലോഗ് സൈറ്റ് സന്ദര്‍ശിക്കുക ഫൈനല്‍ നോട്ടീസിന്.
Sunday, March 28, 2010
ബ്ല്ലോഗന - മാതൃഭൂമി
തൃശ്ശൂര് പൂരത്തിന് മുന്‍പ്
തൃശ്ശൂര് പൂരത്തിന് [25-04-2010] മുന്‍പ് ക്ലബ്ബിന്റെ ഒരു യോഗം കൂടണമെന്ന് ആഗ്രഹിക്കുന്നു.
താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:
കുട്ടന്‍ മേനോന്‍ 99959 01112
ജെ പി വെട്ടിയാട്ടില്‍ 94463 35137 -0487 6450349
prakashettan@gmail.com
Saturday, October 10, 2009
പുസ്തക പ്രകാശനം
“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍“ എന്ന ബ്ലോഗ് രചന പുസ്തക രൂപത്തില്‍ ഇന്ന് [10-10-09] തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ വെച്ച് ശ്രീ: ആറ്റൂര്‍ രവി വര്‍മ്മ പ്രകാശനം ചെയ്തു.
ജെ പി വെട്ടിയാട്ടില്‍, കുട്ടന്‍ മേനോന്‍, കുറുമാന്‍ മുതലായവര്‍ ഒന്നിച്ചവിടെ ഉണ്ടായിരുന്നു. അവിടെ വെച്ച് കൈതമുള്ള്, ഉമ ചേച്ചി, മുരളി, വിഷ്ണുപ്രസാദ്, ശൈലന്‍ എന്നിവരെയും കണ്ടു.
ശ്രീ: പ്രമോദിന് മംഗളങ്ങള്‍ നേരുന്നു.
Saturday, October 3, 2009
പുസ്തക പ്രകാശനം
Tuesday, August 25, 2009
ഓണാശംസകള്‍
Thursday, July 23, 2009
പ്രഥമ യോഗം
യോഗത്തില്‍ താഴെ പറയുന്നവര്‍ ഹാജരായിരുന്നു.
കവിത ബാലകൃഷ്ണന്‍
പ്രമോദ് എം
മുരളി മുകുന്ദന്‍
കുട്ടന്‍ മേനോന്‍
ഡി പ്രദീപ് കുമാര്‍
അഡ്വക്കേറ്റ് രഞ്ജിത്ത്
ജെ പി വെട്ടിയാട്ടില്‍
ഇവരുടെ ബ്ലോഗ് ഐഡികളും, ഇമെയില്‍ അഡ്രസ്സും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാണ്.
ബ്ലോഗര്‍മാരുടെ രചനകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
കുറുമാന്‍, കുട്ടന്‍ മേനോന്‍ മുതലായ ബ്ലോഗര്‍മാരുടെ രചനകള്‍ ഇതിന്നകം മാതൃഭൂമിയില്‍ വന്നിരിക്കുന്നു.
ബ്ലോഗര്‍മാര്‍ക്ക് ഇത് വലിയൊരു അംഗീകാരം തന്നെ.
തിരഞ്ഞെടുത്ത ബ്ലോഗ് കഥകള്‍
ആദ്യത്തെ പുസ്തകത്തിന് ആളുകളെത്തി. താല്പര്യമുള്ളവര്‍ കുട്ടന്മേനോന്‍ എന്ന ബ്ലോഗറെ സമീപിക്കാവുന്നതാണ്. 9995901112. കോസ്റ്റ് ഡീറ്റെയിത്സ് അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്നതായിരിക്കും. kuttanmenon@gmail.com
Sunday, July 19, 2009
കൂടിക്കാഴ്ച
ഇന്ന് നടത്താനിരുന്ന യോഗം മഴക്കെടുതി കാരണം വ്യാഴാഴ്ചത്തേക്ക് [23-07-09] മാറ്റിയിരിക്കുന്നു.
മറ്റു വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക.
ജെ പി വെട്ടിയാട്ടില്‍
0487 6450349
Thursday, July 16, 2009
കൂടിക്കാഴ്ച
പൊതുയോഗത്തിന് മുന്‍പ് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും മറ്റുമാണ് ഈ യോഗം. 10 മുതല്‍ 15 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം എന്റെ വീട്ടില്‍ ഉണ്ട്. ഈ ഹൃസ്വ പരിപാടിക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അവരുടെ ബ്ലൊഗ് ഐഡി, ഫോണ്‍ നമ്പറ്, ഫോട്ടോ മുതലായവ എന്റെ താഴെക്കാണുന്ന ജിമെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
prakashettan@gmail.com
തൃശ്ശിവപേരൂറ് പട്ടണത്തില്‍ മെട്രോപൊളിറ്റന്‍ ആശുപത്രിക്കടുത്ത് തന്നെയാണ് എന്റെ വസതി. കൃത്യമായ റൂട്ട് മേപ്പും മറ്റും മറുപടിയില്‍ ലഭിക്കുന്നതാണ്.
15 പേരില്‍ കൂടുതല്‍ ഉണ്ടായാല്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ യോഗം കൂടാവുന്നതാണ്.
date and time of meeting is subject to reconfirmation
Friday, July 3, 2009
മാതൃഭൂമി തൃശ്ശൂര്‍ [നഗരം] 04-07-2009
Wednesday, June 17, 2009
ന്യൂസ് കവറേജ് [പത്രത്തിലൂടേ]
തൃശ്ശൂര് ബ്ലോഗ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാനായി ഏതാണ്ട്. അതിന് മുന്‍പ് ബ്ലോഗ് പ്രേമികളില്‍ ഈ ആശയം എത്തിക്കേണ്ടതാണല്ലോ.
നമ്മുടെ നാട്ടിലെ പ്രമുഖ പത്രത്തില്‍ താമസിയാതെ സ്പെഷല്‍ കവറേജ് ന്യൂസ് ആയി കൊടുക്കുന്നുണ്ട്.
പത്രാധിപരെ കണ്ടിരുന്നു.
അവര്‍ക്ക് സാധാരണ വായനക്കാര്‍ക്ക് ബ്ലോഗ് എന്തെന്നാണെന്നുള്ള ഒരു സന്ദേശം എത്തിക്കണം. അതിനായി പ്രധാനമായി -
എന്താണ് ബ്ലോഗ് എന്നതിനെകുറിച്ച് വിശദമായ ഒരു റൈറ്റ് അപ്പ് കൊടുക്കേണ്ടതുണ്ട്. ആരെങ്കിലും ദയവായി അത് തയ്യാറാക്കി തന്നാല്‍ വളരെ ഉപകാരമായിരുന്നു.
ഞാനും ചിലതെല്ലാം കുത്തിക്കുറിച്ചിട്ടുണ്ട്.
പിന്നീടവര്‍ക്ക് പ്രമുഖരായ ചില ബ്ലോഗേര്‍സിന്റെ ലിങ്കും കൊടുക്കാം. ഒരു പത്ര സമ്മേളനവും പരിഗണനയിലുണ്ട്.
കുറുമാന്‍, കുട്ടന്‍ മേനോന്‍ മുതലായവര്‍ എന്റെ അടുത്ത് തന്നെ ഉണ്ട്. തൃശ്ശൂര്‍ പട്ടണത്തില്‍ എപ്പോള്‍ വേണമെങ്കിലും എത്തിച്ചേരാന്‍ പറ്റുന്ന കുറച്ച് പേരെ ചേര്‍ത്ത് ഒരു എക്സിക്യുട്ടീവ് കമ്മറ്റി ഉടന്‍ രൂപീകരിക്കുന്നതായിരിക്കും.
ദയവായി മേല്‍ പറഞ്ഞ റൈറ്റ് അപ്പ് ഉടന്‍ അയക്കുമല്ലോ. ഈ വരുന്ന ശനിയാഴ്ചക്കകം [20-06-09]കിട്ടിയാല്‍ ഉപകാരമായിരുന്നു.
സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
NB: റൈറ്റ് അപ്പ് ഒന്നില്‍ കൂടുതല്‍ ആളുകള്‍ അയച്ചാലും വിരോധമില്ല. കിട്ടിയതെല്ലാം ചേര്‍ത്ത് ഒരു ഫെയര്‍ കോപ്പി നെയ്തെടുക്കാമല്ലോ. എന്നെ 0487 6450349 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
എന്റെ ബ്ലോഗുകള്‍ >>>
സ്മൃതി
http://jp-smriti.blogspot.com/
എന്റെ സ്വപ്നങ്ങള്‍
http://jp-dreamz.blogspot.com/
http://voiceoftrichur.blogspot.com/
http://jp-angaleyam.blogspot.com/
http://entesevanangal.blogspot.com/
http://jp-athumithumkarumuru.blogspot.com/
Sunday, April 12, 2009
ആദ്യത്തെ മീറ്റിങ്ങ്
ആയതിനാല് മെമ്പര്‍മാരാകാന്‍ താല്പര്യമുള്ളവര്‍ ദയവായി
നാട്ടിലെ പൂര്‍ണ്ണ മേല്‍ വിലാസവും ഫോണ്‍ നമ്പറും, ഫോട്ടോയും [പ്രവാസിയണെങ്കില്‍ ജോലി സ്ഥലത്തെതും കൂടി] ജിമെയില്‍ ആയി അയക്കുവാന്‍ താല്പര്യപ്പെടുന്നു.
ചുരുങ്ങിയത് 10 പേരോ, അഞ്ചുമുതല്‍ പത്ത് പേരൊ ഒരുമിക്കുകയാണെങ്കില്‍ സംഘടനക്കു രൂപം കൊടുത്ത് പൊതു യോഗം വിളിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കാവുന്നതാണ്.
എന്നെ ബ്ലോഗ് ക്ലബ്ബിന്റെ ജിമെയിലില്‍ ബന്ധപ്പെടാകുന്നതാണ്. അപേക്ഷകര്‍ “മലയാളം ബ്ലോഗുള്ളവരായിരിക്കണം” എന്ന ഒരു നിബന്ധന മാത്രമെ ഉള്ളൂ തല്‍ക്കാലം.
trichurblogclub@gmail.com
മേയ് മാസത്തിലെ ആദ്യത്തെ ആഴ്ച തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായതിനാല്‍ മേയ് മാസം ആദ്യത്തെ ആഴ്ച പറ്റില്ല. കഴിയുന്നതും ഏപ്രില്‍ അവസാനം ആണുദ്ദേശിക്കുന്നത്. പിന്നെ മെംബര്‍മാരുടെ അഭിപ്രായം കണക്കിലെടുത്ത് മാറ്റങ്ങള്‍ ചെയ്യാവുന്നതുമാണ്.
സ്നേഹത്തോടെ
ജെ പി
Friday, March 20, 2009
TRICHUR BLOG CLUB
തൃശ്ശിവപേരൂര്‍ ആസ്ഥാനമാക്കി തുടങ്ങിയിരിക്കയാണ് ഈ ക്ലബ്ബ്. ഏതൊരു മലയാളം ബ്ലോഗര്‍ക്കും ഇതില്‍ അംഗമാകാം. തല്‍ക്കാലം മെംബര്‍ഷിപ്പ്, റെജിസ്ട്രേഷന്‍ മുതലായവക്ക് ഫീസ് ഇല്ല.
ആദ്യത്തെ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനിക്കാം.
president, secretary, treasurer, vice president, directors എന്നിവരെ തിരഞ്ഞെടുക്കണം.
തല്‍ക്കാലം ഞാന്‍ തന്നെ [ജെ പി തൃശ്ശിവപേരൂര്‍] പ്രസിഡണ്ട്.
എന്നെ അറിയാത്തവര്‍ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക:-
സ്മൃതി
http://jp-smriti.blogspot.com/
മെംബര്‍മാരാകാന്‍ താല്പര്യമുള്ളവര്‍ അപേക്ഷിക്കുക.
അപേക്ഷ കിട്ടിയതിന് ശേഷം APPLICATION FOR MEMBERSHIP, ഇമെയില്‍ ആയി അയച്ച് തരുന്നതാണ്. കമ്മ്യൂണിക്കേഷന്‍ മാദ്ധ്യമം email only.
ബ്ലോഗര്‍മാര്‍ തമ്മില്‍ നേരില്‍ ആശയവിനിമയം ചെയ്യാനും, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പ് എന്നിവ നടത്തുവാനും, പരിചയപ്പെടാനും ഈ കൂട്ടായ്മ ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം.
തുടക്കക്കാരായ ബ്ലൊഗര്‍മരെ സഹായിക്കാന്‍ ഇപ്പോള്‍ ഒരു വേദിയും നിലവിലില്ലാ. ഞാന്‍ തന്നെ പലരുടേയും കാല് പിടിച്ചിട്ടാണ് ഇത്രയും തന്നെ എത്തിയത്.
ടെക്നിക്കല്‍ പ്രശ്നപരിഹാരം നടത്താനും, അറിയാത്തത് അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കാനും ഈ വേദി ഉപകരിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
ആദ്യാക്ഷരിപോലെയുള്ള സെല്‍ഫ് ട്യൂട്ടോറിയലുകള്‍ പലയിടത്തും ഉണ്ടെങ്കിലും ഒരു അദ്ധ്യാപക ശൈലിയിലുള്ള ശിക്ഷണം ലഭ്യമല്ല.
സുഹൃത് വലയങ്ങളില്‍ കൂടി അത് ലഭ്യമാക്കാന്‍ ഇത്തരം ക്ലബ്ബുകള്‍ക്ക് സാധിക്കും.
ഞാന്‍ കുറേ നാളായി AUDIO files എങ്ങിനെ ഇന്‍സര്‍ട്ട് ചെയ്യാമെന്ന് അന്വേഷിച്ച് വരികയാണ്. പലരും സഹായിക്കാമെന്ന് പറഞ്ഞുവെങ്കിലും ഒരു ഗുരുമുഖത്ത് നിന്ന് ഇത് വരെ ഗ്രഹിക്കാനായില്ല. അറിയുന്നവര്‍ പറഞ്ഞ് തരുന്നുമില്ലാ.......
ഇത്തരം പ്രശ്നവിചാരങ്ങള്‍ ബ്ലോഗര്‍മാര്‍ തമ്മില്‍ കണ്ട് മുട്ടുമ്പോള്‍ ആശയവിനിമയം ചെയ്യുവാനും, തമ്മില്‍ പരിചയപ്പെടുവാനും സാധിക്കും.
ഞാന്‍ തൃശ്ശൂര്‍കാരനാണെങ്കിലും ഇന്നേ വരെ ഒരു ലോക്കല്‍ കോളില്‍ കിട്ടുന്ന ആരെയും [10 കിലോമീറ്ററിന്നുള്ളില്‍] ലഭ്യമല്ല.
ഒരു നല്ല ക്ലബ്ബ് കെട്ടിപ്പടുക്കാമെന്ന പ്രത്യാശയോടെ
നിങ്ങളുടെ സ്വന്തം
ജെ പി