Friday, March 20, 2009

TRICHUR BLOG CLUB

I AM HAPPY TO ANNOUNCE THE FORMATION OF "TRICHUR BLOG CLUB".

തൃശ്ശിവപേരൂര്‍ ആസ്ഥാനമാക്കി തുടങ്ങിയിരിക്കയാണ് ഈ ക്ലബ്ബ്. ഏതൊരു മലയാളം ബ്ലോഗര്‍ക്കും ഇതില്‍ അംഗമാകാം. തല്‍ക്കാലം മെംബര്‍ഷിപ്പ്, റെജിസ്ട്രേഷന്‍ മുതലായവക്ക് ഫീസ് ഇല്ല.
ആദ്യത്തെ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനിക്കാം.
president, secretary, treasurer, vice president, directors എന്നിവരെ തിരഞ്ഞെടുക്കണം.
തല്‍ക്കാലം ഞാന്‍ തന്നെ [ജെ പി തൃശ്ശിവപേരൂര്‍] പ്രസിഡണ്ട്.
എന്നെ അറിയാത്തവര്‍ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക:-
സ്മൃതി
http://jp-smriti.blogspot.com/

മെംബര്‍മാ‍രാകാന്‍ താല്പര്യമുള്ളവര്‍ അപേക്ഷിക്കുക.
അപേക്ഷ കിട്ടിയതിന് ശേഷം APPLICATION FOR MEMBERSHIP, ഇമെയില്‍ ആയി അയച്ച് തരുന്നതാണ്. കമ്മ്യൂണിക്കേഷന്‍ മാദ്ധ്യമം email only.
ബ്ലോഗര്‍മാര്‍ തമ്മില്‍ നേരില്‍ ആശയവിനിമയം ചെയ്യാനും, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പ് എന്നിവ നടത്തുവാനും, പരിചയപ്പെടാനും ഈ കൂട്ടായ്മ ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം.
തുടക്കക്കാരായ ബ്ലൊഗര്‍മരെ സഹായിക്കാന്‍ ഇപ്പോള്‍ ഒരു വേദിയും നിലവിലില്ലാ. ഞാന്‍ തന്നെ പലരുടേയും കാല് പിടിച്ചിട്ടാണ് ഇത്രയും തന്നെ എത്തിയത്.
ടെക്നിക്കല്‍ പ്രശ്നപരിഹാരം നടത്താനും, അറിയാത്തത് അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കാനും ഈ വേദി ഉപകരിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
ആദ്യാക്ഷരിപോലെയുള്ള സെല്‍ഫ് ട്യൂട്ടോറിയലുകള്‍ പലയിടത്തും ഉണ്ടെങ്കിലും ഒരു അദ്ധ്യാപക ശൈലിയിലുള്ള ശിക്ഷണം ലഭ്യമല്ല.
സുഹൃത് വലയങ്ങളില്‍ കൂടി അത് ലഭ്യമാക്കാന്‍ ഇത്തരം ക്ലബ്ബുകള്‍ക്ക് സാധിക്കും.
ഞാന്‍ കുറേ നാളായി AUDIO files എങ്ങിനെ ഇന്‍സര്‍ട്ട് ചെയ്യാമെന്ന് അന്വേഷിച്ച് വരികയാണ്. പലരും സഹായിക്കാമെന്ന് പറഞ്ഞുവെങ്കിലും ഒരു ഗുരുമുഖത്ത് നിന്ന് ഇത് വരെ ഗ്രഹിക്കാനായില്ല. അറിയുന്നവര്‍ പറഞ്ഞ് തരുന്നുമില്ലാ.......
ഇത്തരം പ്രശ്നവിചാരങ്ങള്‍ ബ്ലോഗര്‍മാര്‍ തമ്മില്‍ കണ്ട് മുട്ടുമ്പോള്‍ ആശയവിനിമയം ചെയ്യുവാനും, തമ്മില്‍ പരിചയപ്പെടുവാനും സാധിക്കും.
ഞാന്‍ തൃശ്ശൂര്‍കാരനാണെങ്കിലും ഇന്നേ വരെ ഒരു ലോക്കല്‍ കോളില്‍ കിട്ടുന്ന ആരെയും [10 കിലോമീറ്ററിന്നുള്ളില്‍] ലഭ്യമല്ല.
ഒരു നല്ല ക്ലബ്ബ് കെട്ടിപ്പടുക്കാമെന്ന പ്രത്യാശയോടെ

നിങ്ങളുടെ സ്വന്തം
ജെ പി