Friday, March 20, 2009

TRICHUR BLOG CLUB

I AM HAPPY TO ANNOUNCE THE FORMATION OF "TRICHUR BLOG CLUB".

തൃശ്ശിവപേരൂര്‍ ആസ്ഥാനമാക്കി തുടങ്ങിയിരിക്കയാണ് ഈ ക്ലബ്ബ്. ഏതൊരു മലയാളം ബ്ലോഗര്‍ക്കും ഇതില്‍ അംഗമാകാം. തല്‍ക്കാലം മെംബര്‍ഷിപ്പ്, റെജിസ്ട്രേഷന്‍ മുതലായവക്ക് ഫീസ് ഇല്ല.
ആദ്യത്തെ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനിക്കാം.
president, secretary, treasurer, vice president, directors എന്നിവരെ തിരഞ്ഞെടുക്കണം.
തല്‍ക്കാലം ഞാന്‍ തന്നെ [ജെ പി തൃശ്ശിവപേരൂര്‍] പ്രസിഡണ്ട്.
എന്നെ അറിയാത്തവര്‍ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക:-
സ്മൃതി
http://jp-smriti.blogspot.com/

മെംബര്‍മാ‍രാകാന്‍ താല്പര്യമുള്ളവര്‍ അപേക്ഷിക്കുക.
അപേക്ഷ കിട്ടിയതിന് ശേഷം APPLICATION FOR MEMBERSHIP, ഇമെയില്‍ ആയി അയച്ച് തരുന്നതാണ്. കമ്മ്യൂണിക്കേഷന്‍ മാദ്ധ്യമം email only.
ബ്ലോഗര്‍മാര്‍ തമ്മില്‍ നേരില്‍ ആശയവിനിമയം ചെയ്യാനും, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പ് എന്നിവ നടത്തുവാനും, പരിചയപ്പെടാനും ഈ കൂട്ടായ്മ ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം.
തുടക്കക്കാരായ ബ്ലൊഗര്‍മരെ സഹായിക്കാന്‍ ഇപ്പോള്‍ ഒരു വേദിയും നിലവിലില്ലാ. ഞാന്‍ തന്നെ പലരുടേയും കാല് പിടിച്ചിട്ടാണ് ഇത്രയും തന്നെ എത്തിയത്.
ടെക്നിക്കല്‍ പ്രശ്നപരിഹാരം നടത്താനും, അറിയാത്തത് അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കാനും ഈ വേദി ഉപകരിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
ആദ്യാക്ഷരിപോലെയുള്ള സെല്‍ഫ് ട്യൂട്ടോറിയലുകള്‍ പലയിടത്തും ഉണ്ടെങ്കിലും ഒരു അദ്ധ്യാപക ശൈലിയിലുള്ള ശിക്ഷണം ലഭ്യമല്ല.
സുഹൃത് വലയങ്ങളില്‍ കൂടി അത് ലഭ്യമാക്കാന്‍ ഇത്തരം ക്ലബ്ബുകള്‍ക്ക് സാധിക്കും.
ഞാന്‍ കുറേ നാളായി AUDIO files എങ്ങിനെ ഇന്‍സര്‍ട്ട് ചെയ്യാമെന്ന് അന്വേഷിച്ച് വരികയാണ്. പലരും സഹായിക്കാമെന്ന് പറഞ്ഞുവെങ്കിലും ഒരു ഗുരുമുഖത്ത് നിന്ന് ഇത് വരെ ഗ്രഹിക്കാനായില്ല. അറിയുന്നവര്‍ പറഞ്ഞ് തരുന്നുമില്ലാ.......
ഇത്തരം പ്രശ്നവിചാരങ്ങള്‍ ബ്ലോഗര്‍മാര്‍ തമ്മില്‍ കണ്ട് മുട്ടുമ്പോള്‍ ആശയവിനിമയം ചെയ്യുവാനും, തമ്മില്‍ പരിചയപ്പെടുവാനും സാധിക്കും.
ഞാന്‍ തൃശ്ശൂര്‍കാരനാണെങ്കിലും ഇന്നേ വരെ ഒരു ലോക്കല്‍ കോളില്‍ കിട്ടുന്ന ആരെയും [10 കിലോമീറ്ററിന്നുള്ളില്‍] ലഭ്യമല്ല.
ഒരു നല്ല ക്ലബ്ബ് കെട്ടിപ്പടുക്കാമെന്ന പ്രത്യാശയോടെ

നിങ്ങളുടെ സ്വന്തം
ജെ പി


69 comments:

 1. I AM HAPPY TO ANNOUNCE THE FORMATION OF "TRICHUR BLOG CLUB".

  തൃശ്ശിവപേരൂര്‍ ആസ്ഥാനമാക്കി തുടങ്ങിയിരിക്കയാണ് ഈ ക്ലബ്ബ്. ഏതൊരു മലയാളം ബ്ലോഗര്‍ക്കും ഇതില്‍ അംഗമാകാം

  ReplyDelete
 2. തൃശൂര്‍ കാരനായ പ്രവാസിയെ ഉള്കൊള്ളുമോ .നാടിന്‍റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ നഷ്ടബോദം
  എന്നാലും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍

  ReplyDelete
 3. തൃശ്ശൂര്‍കാരനായ പ്രവാസിക്ക് സ്വാഗതം.
  താങ്കളെ കുറിച്ചുള്ള വിവരങ്ങള്‍ ജിമെയില്‍ ചെയ്താലും.
  trichurblogclub@gmail.com
  തല്‍ക്കാലം പേര്, പൂര്‍ണ്ണ വിലാസം, ഫോണ്‍ നമ്പര്‍ [with area and country code] നാട്ടിലേയും ജോലി സ്ഥലത്തേയും, ഫോട്ടോ, പ്രൊഫഷന്‍, ഓക്യുപേഷന്‍, ബ്ലോഗ് ID മുതലായവ.
  താമസിയതെ തന്നെ അപേക്ഷ ഫോറം തയ്യാറാകുന്നുണ്ട്.

  സ്നേഹത്തോടെ
  ജെ പി തൃശ്ശിവപേരൂര്‍

  ReplyDelete
 4. Dear sir
  Am interested to join in the club.
  Paaru

  ReplyDelete
 5. ചേരാം ജെ.പി ചേട്ടാ...എന്തൊക്കെ ചെയ്യണം അതിനായി?

  ReplyDelete
 6. നാനും പെസന്റ്

  ReplyDelete
 7. കൊള്ളാം ..ഞാനും ഈവഴിയോക്കെയുണ്ടേ ..

  ReplyDelete
 8. deer sir iam interestd in joining in this club

  ReplyDelete
 9. തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാലയ്ക്ക് താങ്കളെ കണ്ടെങ്കിലും വിശദമായി സംസാരിക്കാന്‍ കഴിഞ്ഞില്ല.തീര്‍ചയായും ഇത്തരം ഒരു കൂട്ടായ്മ ഇവിടെ ആവശ്യമുണ്ടു.നമുക്ക് പരസ്പരം സംവേദിക്കാന്‍ ഒരു വേദി.അതിനു ഭാരവാഹികള്‍ വേണമെന്നില്ല.ബ്ലോഗ് അക്കാദമിയ്ക്ക് അതില്ലല്ലോ.ആശംസകളോടെ

  ReplyDelete
 10. തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാലയ്ക്ക് കണ്ടെങ്കിലും വിശദമായി സംസാരിക്കാന്‍ പറ്റിയില്ല.ഈ സംരംഭത്തിനു എല്ലാവിധ പിന്തുണയും സഹകരണവും ഉറപ്പു നല്‍കുന്നു.നമുക്ക് ഒരു വേദി വേണം.അതിനു ഭാരവാഹികള്‍ വേണമെന്നില്ല.

  ReplyDelete
 11. സാർ, ഞാനും ഹാജരാണ്. തൃശ്ശൂർക്കാരനല്ലെങ്കിലും ഒരു ബ്ലോഗ്ഗറാണ്‌.

  സംരംഭം വിജയിക്കട്ടേ!

  ReplyDelete
 12. ജെ.പി മാഷെ,
  അക്കാഡമിയെ ഒന്നും മാതൃകയാക്കണ്ട എന്നാണ് എന്റ്റെ അഭിപ്രായം.ഏതിനും എന്തിനും നാഥനുണ്ടാവുകയാണ് നടത്തിപ്പിന് ഉത്തമം.അതിലാര്‍ക്കും കോമ്പ്ലക്സ് ഉണ്ടാവേണ്ട കാര്യമില്ല. വരട്ടെ അതു പിന്നീടത്തെ കാര്യമല്ലെ.
  തല്‍ക്കാലം എല്ലാം ഒരുക്കിയെടുക്കൂ, ഞാനും കൂടാം.
  ആശംസകള്‍.

  സ്നേഹപൂര്‍വ്വം,
  അനില്‍
  anilatblog@gmail.com

  ReplyDelete
 13. ഇതാ ചേരുന്നൂ..ചേര്‍ന്നു കഴിഞ്ഞു..ഇനി എന്താ അടുത്ത പരിപാടി?

  ReplyDelete
 14. puppuliyeyum cherkumoooo...
  pulikaliyudey nattukarode puppulikkum prayanereyunde...

  ReplyDelete
 15. കൂട്ടായ്മയും,സംഘാടകത്വവും ആരുടെ നേതൃത്വത്തിലൂടെയാണെങ്കിലും
  അത് ബ്ലോഗിനെ വളര്‍ത്തുന്ന സംഭാവനയാണ്. തൃശൂരാകുംബോള്‍ ഡി.പ്രദീപ് കുമാറിനും താങ്കളുടെ ഈ ഉദ്ദ്യമത്തില്‍ പങ്കാളിയാകാനാകുമെന്നു തോന്നുന്നു.
  ഇങ്ങനെ ധാരാളം പേര്‍ മുന്നോട്ടുവരട്ടെ എന്നാശിക്കുന്നു.
  ചിത്രകാരന്റെ ആശംസകള്‍.

  ഏപ്രില്‍ മാസത്തില്‍ വടകരയിലും(26) കൊല്ലത്തും ബ്ലോഗ് അക്കാദമി ശില്‍പ്പശാലകള്‍ നടത്താന്‍ തയ്യാറാണെന്ന് അവിടങ്ങളിലെ ചില ബ്ലോഗേഴ്സ് അറിയിച്ചിട്ടുണ്ട്.
  കൂടുതല്‍ വിവരങ്ങള്‍ അതാതു സമയത്ത് ബ്ലോഗ് അക്കാദമിബ്ലോഗുകളിലൂടെ നല്‍കാം.

  ReplyDelete
 16. I would like to join the club. Pls. send me the application form.

  with love,
  Abdul Majeed.K.H
  http://vazhakodan.blogspot.com

  ReplyDelete
 17. ഒരു കാര്യം തുറന്നു പറയുകയാണ് .
  തൃശൂര്‍ ബ്ലോഗ് തൃശൂര്‍കാര്‍ക്ക് മാത്രം എന്ന് പറയരുത്. കുട്ടായ്മകള്‍ എപ്പോഴും അതിര്‍ വരമ്പുകള്‍ ലങ്കിക്കണം. പ്രാദേശികമായ വികാരങ്ങള്‍ക്ക് അപ്പുറം കലയോടും എഴുതത്തിനോടും അതിരറ്റ ആഭിമുഖ്യം മുള്ള എല്ലാരേയും ഉള്‍പെടുത്തുക ,ക്ഷണിക്കുക .എന്നാനു ഈ പാവപ്പെട്ടവന്‍റെ അഭിപ്രായം .
  അകമഴിഞ്ഞ അഭിവാദ്യങ്ങള്‍

  ReplyDelete
 18. halO paavappettavan
  തൃശ്ശൂര്‍ക്കാര്‍ക്ക് മാത്രം എന്ന് പറഞ്ഞിട്ടില്ല..
  ഏവര്‍ക്കും സ്വാഗതം..........

  ReplyDelete
 19. ഞാനും ചേരുന്നു... ആശംസകൾ

  ReplyDelete
 20. Count me in... Best wishes!!

  ReplyDelete
 21. Sorry for writing in English, from where I write now I have no option to write in Malayalam. This is in response to an issue you had raised in your blog as to how to upload an audio file. I had been searching for this for long and finally could find help at a blog which I feel all those who wish to write blogs in Malayalam should visit. http://bloghelpline.blogspot.com/
  Answer to your question as to how to upload an audio file is available in the link
  http://bloghelpline.blogspot.com/2008/04/21.html
  I have uploaded an audio (MP3) file in our blog.
  ( http://sahajeevanam.blogspot.com/2009/01/blog-post.html ) - just click on the play button seen on the screen to listen to the speech.
  The only difficulty I felt was, inspite of having a (so called) 2GB internet connection, it took nearly an hour to upload the Mp3 file to e snips.
  Hope this tip helps you.
  Regards,
  Chacko

  ReplyDelete
 22. Sorry for writing in English, from where I write now I have no option to write in Malayalam. This is in response to an issue you had raised in your blog as to how to upload an audio file. I had been searching for this for long and finally could find help at a blog which I feel all those who wish to write blogs in Malayalam should visit. http://bloghelpline.blogspot.com/
  Answer to your question as to how to upload an audio file is available in the link
  http://bloghelpline.blogspot.com/2008/04/21.html
  I have uploaded an audio (MP3) file in our blog.
  ( http://sahajeevanam.blogspot.com/2009/01/blog-post.html ) - just click on the play button seen on the screen to listen to the speech.
  The only difficulty I felt was, inspite of having a (so called) 2GB internet connection, it took nearly an hour to upload the Mp3 file to e snips.
  Hope this tip helps you.
  Regards,
  Chacko

  ReplyDelete
 23. ഞാനും ചേര്‍ന്നേ പ്രകാശേട്ടാ

  ReplyDelete
 24. നല്ല സംരഭം. ആശംസകള്‍

  ReplyDelete
 25. dear sahajeevanam
  many thanks for your advice. my home connection only 100 kbps and office 512. any way i shall try to upload one file from my office tomorrow and see how does it work. i shall send u later some blog ID's who have uploaded too many songs. sukumarettan anjarakkandy has come forward teaching me how to upload video files.
  i am sure gradually many friends will come forward helping others.
  thanks a lot once again for your visit to our blog.

  ReplyDelete
 26. ഞാനും ചേരാം പ്രകാശേട്ടാ..

  എല്ലാവിധ ആശംസകളും

  ReplyDelete
 27. വണ്ടി വിടല്ലേ......... ആളുകേറാനുണ്ടേ......

  ReplyDelete
 28. എന്നെയും കുട്ടിക്കൂടെ?
  _ hassan

  ReplyDelete
 29. ഉണ്ണ്യേട്ടാ...ഞാനൂണ്ടേയ്..ന്‍റെ കൂടെ വേറേം പരിവാരങ്ങളുണ്ടാകും.തത്കാലം ഇത്രമാത്രം അറിയുക.

  www.yousufpa.in

  ReplyDelete
 30. അതിരുകളില്ലാത്ത ബൂലോകമാണെനിക്കിഷ്ടം!!

  ReplyDelete
 31. നല്ല സംരംഭം..ആശംസകള്‍

  ReplyDelete
 32. കമലക്ലബിന്റെ സിംഹഭാഗവും ആ പരിസരത്തായതു കൊണ്ട് ഞങ്ങളേം ചേര്‍ക്കണേ!

  ReplyDelete
 33. ഈ കൂട്ടായ്മയിൽ കണ്ണിചേരാൻ ഞാനും...
  www.ozhiv.blogspot.com
  www.pallikkarayil.blogspot.com
  yankath.pallikkarayil@gmail.com
  usmanpv@gmail.com

  ReplyDelete
 34. ഞാനൊരു തൃശ്ശൂക്കാരന്‍ ആണ്.(തൃശ്ശൂര്‍ എന്ന് വെച്ചാല്‍ അമല മെഡിക്കല്‍ കോളേജിനടുത്ത് ). ജോലി ദോഹ ഖത്തറില്‍. പ്രവാസി ആയതു കൊണ്ട് ചേര്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമോ?

  ReplyDelete
 35. ജയേട്ടാ ഞാൻ തുടക്കത്തിലേ അംഗമായതാണീക്ലബ്ബിൽ
  സഹായങൽ എന്തുവെണമെന്നു പറഞ്ഞുകൊള്ളൂ
  ഈവർഷംജൂലായിൽനാ‍ട്ടിലെത്താനൊരുങുന്നൂ
  ബ്ലോഗറിവ് ധാരാളം ഇനിയുമറിയാനുണ്ട്

  ReplyDelete
 36. കുറുംമ്പനേയും ചേര്‍ക്കൂല്ലോ ? ത്ര്ശ്ശൂര്‍ക്കാരനന്ന്യാ...

  ReplyDelete
 37. പ്രിയ സുഹൃത്തുക്കളെ

  ഒരു പത്ത് പേര്‍ ഒന്നിച്ചുകൂടാമെങ്കില്‍ ഒരു മീറ്റിങ്ങ് തുടങ്ങിവെക്കാമായിരുന്നു.
  തൃശ്ശൂരില്‍ നിന്ന് പ്രദീപ്, ജെ പി, ഡോക്ടര്‍ പി കെ സുകുമാരന്‍, പ്രദീപ് സോമസുന്ദരം, അഡ്വക്കെറ്റ് രണ്‍ജിത്ത് അലക്സാണ്ടര്‍ മുതലായവരെ പങ്കെടുപ്പിക്കാമെന്ന് ഞാന്‍ വിചാരിക്കുന്നു.
  സിനിമാ നടന്‍ വി. കെ. ശ്രീരാമനെ ഉത്ഘാടനത്തിന് വിളിക്കാം.
  ഏപ്രില്‍ അവസാനത്തിന് മുന്‍പ് ആദ്യ മീറ്റിങ്ങ് നടത്തുകയാണെങ്കില്‍, പങ്കെടുക്കാന്‍ സാധിക്കാവുന്നവര്‍ അറിയിക്കുക.
  ദിവസം പിന്നീട് തീരുമാനിക്കാം.
  രാത്രി 8.30 ന് ശേഷം വിളിക്കാം 0487 6450349 - 9387 11 11 79. prakashmash@gmail.com എന്ന ജിമെയിലിലും ബന്ധപ്പെടാവുന്നതാണ്.
  ഒരിക്കല്‍ ബന്ധപ്പെട്ടാല്‍ എപ്പോള്‍ വിളിച്ചാലും കിട്ടാവുന്ന മൊബൈല്‍ നമ്പര്‍ ലഭിക്കുന്നതാണ്.

  ReplyDelete
 38. എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചാൽ നന്നായിരുന്നു.മെയ്‌ 3ന് വടകരയിൽ ശിൽപശാല നടക്കുകയാണ്.കഴിയുന്നതും ആ തിയ്യതി ഒഴിവാക്കുന്നത്‌ രണ്ട്‌ പരിപാടിയിലും പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക്‌ സൗകര്യപ്രദ മായിരിക്കും .അഭിപ്രായം പരിഗണിക്കുമെന്ന വിശ്വാസത്തോടെ.....

  ReplyDelete
 39. ഹലോ കടത്തനാടന്‍
  വടകരയിലെ മീറ്റിങ്ങ് venue details ദയവായി അറിയിക്കുക.
  സ്നേഹത്തോടെ

  ജെ പി

  ReplyDelete
 40. രമചന്ദ്രന്‍ വെട്ടിക്കാട്ട്

  പ്രവാസി ആയത് കൊണ്ട് ചേര്‍ക്കാന്‍ ബുദ്ധിമുട്ടില്ല
  ദയവായി നാട്ടിലേയും ജോലി സ്ഥലത്തേയും വിലാസവും ഫോണ്‍ നമ്പറും ജിമെയില്‍ ചെയ്യുക.

  ReplyDelete
 41. നന്ദി.

  വിലാസം മെയില്‍ ചെയ്തിട്ടുണ്ട്.

  ReplyDelete
 42. ഒന്നാം ക്ലാസ്സിലേക്ക് കുട്ടിയെ കൊണ്ടുപോകും പോലെയായിരുന്നു സുഹൃത്ത് പ്രമോദ് എന്നെ ശില്പശാലയിലേക്ക് എത്തിച്ചത്. അതുകൊണ്ട് ബൂലോകത്തിലൊരു മണ്‍ തരിയെങ്കിലുമായി. ഒരു പ്രാദേശിക ക്ലബ് എന്നതിലുപരി ബ്ലോഗേഴ്സിനെല്ലാം സംവദിക്കാവുന്ന ഒരു വേദി എന്ന ആശയം ഗുണകരമായിരിക്കുമെന്നതില്‍ സംശയമില്ല.ഏപ്രില്‍ 20 മുതല്‍ 24 വരെ നാട്ടിലുണ്ടാവും.
  വിവരങ്ങളറിയിക്കുമല്ലോ...
  malgadidosth@rediffmail.com
  സ്നേഹത്തോടേ..

  ReplyDelete
 43. സമാന്തരന്‍

  ഈ സ്ഥലം കൂടെ കൂടെ സന്ദര്‍ശിക്കൂ.. കാര്യങ്ങളറിയൂ.
  താങ്കളുടെ അപേക്ഷ അയക്കൂ

  ReplyDelete
 44. അപേക്ഷയോടൊത്ത് ഫോട്ടോ നിര്‍ബന്ധമാണോ എന്ന് ആരോ ചോദിച്ചിരുന്നെന്ന് തോന്നുന്നു. ഫോട്ടോ ഉണ്ടെങ്കില്‍ നല്ലത്. പലരും ബ്ലോഗില്‍ ഫോട്ടോ കൊടുക്കാറില്ല. ഉണ്ടെങ്കില്‍ തന്നെ അത് ശരിക്കുള്ളതാണോ എന്നും അറിയില്ലല്ലോ.
  ആളെ കണ്ടാല്‍ തിരിച്ചറിയുന്നതിന് ഒരു ഫോട്ടൊ ഉപകരിക്കുമല്ലോ.

  ബ്ലോഗിലെ അപൂര്‍വ്വം പേരെ മാത്രമേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളൂ...
  ഇത് വരെ മൂന്ന് പേര്‍ എന്റ് വീട്ടില്‍ വന്നിരുന്നു. പ്രദീപേട്ടനെ ബ്ലോഗ് അക്കാദമിയില്‍ വെച്ച് കണ്ടിരുന്നു. പിന്നെ അശോക് കര്‍ത്താ ചേട്ടനേയും.

  ReplyDelete
 45. കണിക്കൊന്നയിലെ ശ്രീ പാര്‍വ്വതി ഇത് വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ച് സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടില്ല. എന്റെ ഒരു ചെറുകഥ കണിക്കൊന്നയിലുണ്ട്.

  ReplyDelete
 46. ഹലോ ഡി പ്രദീപ് കുമാര്‍ ചേട്ടാ

  എന്നാ നമുക്ക് ഒന്ന് കൂടേണ്ടത്. കുട്ടന്‍ മേനോന്‍ ഇവിടെ വന്നിരുന്നു.
  പൂരത്തിന് മുന്‍പ് നടക്കുമോ.
  സൌകര്യപ്പെടുമെങ്കില്‍ അറിയിക്കുക. ഇപ്പോള്‍ കോഴിക്കോട്ടോ, തൃശ്ശൂരിലോ എന്നറിയിക്കുക പണിപ്പുര.
  0487 6450349 എന്ന നമ്പറില്‍ രാത്രി ഉണ്ട്.. ചിലപ്പോള്‍ പകലും.

  ReplyDelete
 47. hello,
  best wishes for the formation of trichur blog club.but it's strange that the blogger should write in malayalam.
  let's help the bloggers to begin writing in malayalam.the difficulties can be discussed.
  no blogger should be denied the membership if she/he writes in english.
  let's stretch out our friendship to one and all.
  anupama menon

  ReplyDelete
 48. anupama
  many thanks for your inquiry.
  our concern is the membership mainly to malayalee bloggers.
  your subject will be disussed during our first meet. any way you may kindly send your application for membership.
  if u can read and write malayalam, we can help you how to process it.

  ReplyDelete
 49. hello,
  good morning!thanks a lot for your mail.it's encouraging..............

  malayalathil ezhuthan kazhiyathathinte sankadam manassiloru vingalayi kondu nadakkunnu.arudeyengilum sahayamundengil[to solve the starting trouble],oru kai nokkamayirunnu.......
  may 3rd-nu pooram divasam nattilethunnu.6th vare thrissuril undakum.
  kanan pattumo ennariyilla.
  kooduthal pere malayalathilezhuthan prerippikkunnathakatte,trichur blog.

  oru malayaliyum,mathrubhashayude mahathwavum maduryavum ariyathe pokaruthu...........
  malayalathil ezhuthan kothikkunna oru pravasi...............
  sasneham,
  anupama menon

  ReplyDelete
 50. അനുപമ മേനൊന്‍
  മലയാളം ഞാന്‍ അഭ്യസിപ്പിക്കാം. എന്നെ പഠിപ്പിച്ചത് സന്തോഷ് മാഷും, സുനില്‍ കൃഷ്ണനും, മാണിക്ക്യ ചേച്ചിയും, പ്രതിഭയും, ബിന്ദുവും മറ്റുമാണ്.
  അപ്പോള്‍ എനിക്ക് ആരെയെങ്കിലും പഠിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ ഒരു നേട്ടമായിരിക്കും.

  ജെ പി @ ത്രിശ്ശിവപേരൂര്‍

  ReplyDelete
 51. സുമയ്യക്ക്

  അംഗത്വത്തിന്നുള്ള അപേക്ഷ അയക്കൂ.
  തൃശൂര്‍ക്കരിയുടെ സജീവ സാന്നിദ്ധ്യം വേണം ബ്ലോഗ് ക്ലബ്ബില്‍. അഡ്രസ്സും ഫോണ്‍ നമ്പറും ജിമെയില്‍ ചെയ്യുക.

  സ്നേഹത്തോടെ
  ജെ പി

  my blogs
  സ്മൃതി
  http://jp-smriti.blogspot.com/
  എന്റെ സ്വപ്നങ്ങള്
  http://jp-dreamz.blogspot.com/
  http://voiceoftrichur.blogspot.com/
  http://jp-angaleyam.blogspot.com/

  http://trichurblogclub.blogspot.com/

  ReplyDelete
 52. മെയില്‍ അയക്കാം
  തൃശ്ശൂരില്‍ പഠിച്ച്, തൃശ്ശുരില്‍ ജോലി ചെയ്യുന്ന
  ഒരു തൃശ്ശൂര്‍ക്കാരന്‍ (എളനാട് സ്വദേശം)
  paanish80@gmail.com
  www.naakila.blogspot.com

  ReplyDelete
 53. അവസാനമായി ലോക്കല്‍ കോളില്‍ കിട്ടുന്ന ഒരു ബ്ലോഗറെ കണ്ടെത്തി.
  അതാണ് നമ്മുടെ കുട്ടന്‍ മേനോന്‍..........
  അദ്ദേഹത്തിന്റെ ബ്ലൊഗ് ഐഡി എല്ലാവര്‍ക്കൂം സുപരിചിതമാണല്ലോ?
  അറിയാത്തവര്‍ ചോദിക്കുക.

  ReplyDelete
 54. കുട്ടന്‍ മേനോന്റെ ചില ബ്ലോഗില്‍ ഒന്ന് >>>>>>>


  http://kuttamenon.blogspot.com/2007/04/blog-post.html

  ReplyDelete
 55. Njanum oru blogger aanu.. From Thrissur.. But my blog is in English.. Malayalam mathram ennu parayalle please.....

  ReplyDelete
 56. ഇപ്പോഴാണ്‌ ഇത് കണ്ടത് .നാട്ടില്‍
  വരുന്ന സമയത്ത് ഒരു ബ്ലോഗ്‌ മീറ്റ്‌
  നടക്കണേ എന്നാശിക്കുന്നു

  ReplyDelete
 57. ഞാന്‍ തൃശ്ശൂര്‍ അല്ല , സമീപ ജില്ലയായ മലപ്പുറത്ത്‌ ആണ് .. നമ്മുടെ ഒക്കെ സാംസ്കാരിക തലസ്ഥാനം ആണല്ലോ തൃശൂര്‍ .. മാത്രമല്ല പണ്ട് പി സി തോമസ്‌ സാറെ അടുത്ത് കോച്ചിങ്ങിനു വന്ന സമയത്ത് ,തൃശ്ശൂരില്‍ കുറച്ചു കാലം തങ്ങിയിരുന്നു ...നന്നായി അറിയാം തൃശ്ശൂരിലെ മുക്ക് മൂലകള്‍ (തിയേറ്ററുകളും :) )..

  തൃശ്ശൂരിനു പുറത്തു നിന്ന് ആളെ എടുക്കുമെങ്കില്‍ ഒരു ബാല്‍ക്കണി ടിക്കറ്റ്‌ എനിക്കും മുറിച്ചോളൂ ട്ടോ ..

  ReplyDelete
 58. ഹലോ മലയാളികളായ ആര്‍ക്കും ഇവിടെ സ്ഥാനം ഉണ്ട്. എവിടെ താമസിച്ചാലും വിരോധമില്ല.
  അഹലന്‍ വസ്സഹലന്‍!

  ReplyDelete
 59. ഞാനും കൂടാം മാഷേ..
  ഫോം എവിടെ കിട്ടും,
  best wishes...

  vingishk@gmail.com
  www.v-pandavas.blogsopt.com

  ReplyDelete
 60. വൈശാഖന്‍
  ഇവിടെ മെംബര്‍ ആകണമെങ്കില്‍ താങ്കള്‍ക്ക് ഒരു ബ്ലോഗ് ഉണ്ടായിരിക്കണം.

  ReplyDelete
 61. ഞാന്‍ ഒരു തൃശൂര്‍ കാരനാണ്.......
  അമല കാന്‍സര്‍ ആശുപത്രിക്ക് സമീപം ചൂരക്കാട്ടുകര
  എന്നസ്ഥാലത്താണ്‌.... ഇപ്പോള്‍ കുവൈറ്റില്‍ ....--
  ഗോപി വെട്ടിക്കാട്ട്

  ReplyDelete

കമന്റടിച്ചോളൂ ഇവിടെ