Saturday, October 10, 2009

പുസ്തക പ്രകാശനം















ശ്രീ: കെ എം പ്രമോദിന്റെ [ബ്ലോഗര്‍]
അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍“ എന്ന ബ്ലോഗ് രചന പുസ്തക രൂപത്തില്‍ ഇന്ന് [10-10-09] തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ വെച്ച് ശ്രീ: ആറ്റൂര്‍ രവി വര്‍മ്മ പ്രകാശനം ചെയ്തു.

ജെ പി വെട്ടിയാട്ടില്‍, കുട്ടന്‍ മേനോന്‍, കുറുമാന്‍ മുതലായവര്‍ ഒന്നിച്ചവിടെ ഉണ്ടായിരുന്നു. അവിടെ വെച്ച് കൈതമുള്ള്, ഉമ ചേച്ചി, മുരളി, വിഷ്ണുപ്രസാദ്, ശൈലന്‍ എന്നിവരെയും കണ്ടു.

ശ്രീ: പ്രമോദിന് മംഗളങ്ങള്‍ നേരുന്നു.




















Saturday, October 3, 2009

പുസ്തക പ്രകാശനം

ബ്ലോഗര്‍ കൈതമുള്ളിന്റെ “ജ്വാലകള്‍ ശലഭങ്ങള്‍” എന്ന ബ്ലോഗ് രചനയുടെ പുസ്തകം ഈ മാസം [06-10-2009] ഒക്ടോബര്‍ ആറിന് കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ , വൈകുന്നേരം 5 മണിക്ക് ശ്രീ. ഡോ. സുകുമാര്‍ അഴീക്കോട് പ്രകാശനം ചെയ്യുന്നു.
ഏറ്റുവാങ്ങുന്നത് സിസ്റ്റര്‍ ജെസ്മി.
കൈതമുള്ളിന് ആശംസകള്‍ നേരുന്നു.