Sunday, September 18, 2011

തൃശ്ശൂരിലെ ബ്ലോഗ് മീറ്റ്

ഇന്നെലെ [17-09-2011] ശനിയാഴ്ച 4 മണിക്ക് തൃശ്ശൂരില്‍ ബ്ലോഗര്‍ കുട്ടന്‍ മേനോന്റെയും ജെപി വെട്ടിയാട്ടിലിന്റേയും ഓഫീസില്‍ വെച്ച് ഒരു ബ്ലോഗ് മീറ്റ് നടക്കുകയുണ്ടായി. താഴെ പറയുന്ന ബ്ലോഗേര്‍സ് പങ്കെടുത്തു.


ജയപ്രകാശ് വെട്ടിയാട്ടില്‍

രാഗേഷ് കെ പി

രാംജി പട്ടേപ്പാടം

ഖാദര്‍ പട്ടേപ്പാടം

അംജിത്ത്

വിഷ്ണു

വിശ്വനാഥന്‍ പ്രഭാകരന്‍

കുട്ടന്‍ മേനോന്‍

മുരളി മേനോന്‍

മുരളി മുകുന്ദന്‍

ജയചന്ദ്രന്‍ എം വി

തിലകന്‍ കെ ബി

പ്രദീപ് കുമാര്‍ ഡി

സാധാരണ ബ്ലോഗ് മീറ്റിനേക്കാളും വ്യത്യസ്ഥമായിരുന്നു ഈ ബ്ലോഗേര്‍സ് കൂടിക്കാഴ്ച. പലരും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

അതില്‍ കേരളത്തിലെ ആദ്യ ബളോഗര്‍ ആയ വിശ്വപ്രഭയുടെ പ്രഭാഷണം മറ്റു ബ്ലോഗര്‍മാര്‍ക്ക് വളരെ കൌതുകമായി. അഞ്ജലി ഓള്‍ഡ് ലിപിയുടെ കണ്‍ടുപിടുത്തത്തെ പറ്റിയും വിക്കിപ്പീഡിയയെ പറ്റിയും പിന്നെ സാധാരണ ബ്ലോഗര്‍മാര്‍ക്ക് അറിയാത്ത പല വിഷയങ്ങളും അദ്ദേഹം പറഞ്ഞ് മനസ്സിലാക്കിത്തന്നു.

ഏഴ് മണിയോടെ യോഗം ചായ സല്‍ക്കാരത്തോടെ പിരിഞ്ഞു.

ഭാവിയില്‍ എല്ലാ മാസത്തിന്റേയും ആദ്യത്തെ ശനിയാഴ്ച 4 മണിക്ക് തൃശ്ശൂരില്‍ ബ്ലോഗ് മീറ്റ് നടത്തുവാനും യോഗത്തില്‍ തീരുമാനമായി. അടുത്ത മീറ്റിങ്ങ് ജെ പി വെട്ടിയാട്ടിലിന്റെ വസതിയിലായിരിക്കും നടത്തുക.

മേല്‍ പറഞ്ഞ ബ്ലോഗര്‍മാരുടെ ബ്ലോഗ് ഐഡികള്‍ അടുത്ത പോസ്റ്റില്‍ എഴുതാം. എല്ലാവരും ഒരു കമന്റ് ഇവിടെ അടിച്ചാല്‍ ഐഡി കോപ്പി ചെയ്യുന്നതിന് സൌകര്യമായിരിക്കും.

ഇത് വായിക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും അവര്‍ അറിയുന്ന മറ്റു ബ്ലോഗര്‍മാര്‍ക്കും പങ്കെടുക്കാം. കാലേക്കൂട്ടി വരുന്നവര്‍ ഈ ബ്ലോഗില്‍ കമന്റ് രൂപത്തില്‍ അറിയിക്കേണ്ടതാണ്.

താമസിയാതെ തൃശ്ശൂരില്‍ വിപുലമായ രീതിയില്‍ കേരളത്തിലെ എല്ലാ ബ്ലോഗേര്‍സിനും പങ്കെടുക്കാവുന്ന രീതിയില്‍ ഒരു ബ്ലോഗ് മീറ്റ് പ്രതീക്ഷിക്കാവുന്നതാണ്.

ഇത് ഒരു ചെറിയ തുടക്കം മാത്രം.

nb: more photos being uploaded

33 comments:

 1. ഇന്നെലെ [17-09-2011] ശനിയാഴ്ച 4 മണിക്ക് ബ്ലോഗര് കുട്ടന് മേനോന്റെയും ജെപി വെട്ടിയാട്ടിലിന്റേയും ഓഫീസില് വെച്ച് ഒരു ബ്ലോഗ് മീറ്റ് നടക്കുകയുണ്ടായി. താഴെ പറയുന്ന ബ്ലോഗേര്‍സ് പങ്കെടുത്തു.  ജയപ്രകാശ് വെട്ടിയാട്ടില്
  രാഗേഷ് കെ പി
  രാംജി പട്ടേപ്പാടം
  ഖാദര് പട്ടേപ്പാടം
  അംജിത്ത്
  വിഷ്ണു
  വിശ്വനാഥന് പ്രഭാകരന്
  കുട്ടന് മേനോന്
  മുരളി മേനോന്
  മുരളി മുകുന്ദന്
  ജയചന്ദ്രന് എം വി
  തിലകന് കെ ബി
  പ്രദീപ് കുമാര്

  ReplyDelete
 2. കൊള്ളാം. അടുത്ത മാസം ഞാൻ വരാം

  ReplyDelete
 3. ഹരി ശങ്കര്‍
  കൂട്ടുകാരായ ബ്ലോഗര്‍മാരോടും പറയൂ

  ReplyDelete
 4. തുടര്‍ച്ചയായി ബ്ളോഗ്‌ മീറ്റ്‌ സംഘടിപ്പിയ്ക്കാനുള്ള തീരുമാനം നന്നായി. അഭിനന്ദനങ്ങള്‍.

  ReplyDelete
 5. സുരേഷ്

  ദയവായി ഈ സന്ദേശം കൂടുതല്‍ പേരിലേത്തിക്കുക.

  ReplyDelete
 6. ആഴ്ചയിലൊരിക്കല്‍?! ഒരു കുടുംബ സംഗമത്തിന്റെ സുഖം തരുന്നു. ആശംസകള്‍ !

  ReplyDelete
 7. അടുത്ത മാസം ഞാനും..... :)

  ReplyDelete
 8. നവംബർ മാസത്തെ മീറ്റിൽ ഞാനുണ്ട്.

  ReplyDelete
 9. ഹൃദയം നിറഞ്ഞ ആശംസകള്‍. നാട്ടിലെത്തിയാല്‍ ഞാനും കൂടും ഈ തലതൊട്ടപ്പന്‍മാരുടെ കൂടെ. അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാന്‍..

  ReplyDelete
 10. അപ്പോള്‍ അതും സംഭവിച്ചു ..ആശംസകള്‍ .:)

  ReplyDelete
 11. ഹൃദയം നിറഞ്ഞ ആശംസകള്‍...

  ReplyDelete
 12. രണ്ടു ദിവസം കൊണ്ട് മൊബൈല്‍ നമ്പര്‍ അറിയാവുന്നവരെ വിളിച്ച് പെട്ടെന്ന് ഒരു തുടക്കം നടത്തിയതാണ്. അതു വളരെ നന്നായി. ബ്ലോഗിന് തുടക്കം കുറിച്ചവര്‍ എന്ന നിലയിയില്‍ വളരെ ആഴത്തിലുള്ള പ്രഭാഷണം നടത്തി വിശ്വനാഥന്‍ പ്രഭാകരനും(വിശ്വപ്രഭ), ഒപ്പം തുടരുന്ന മുരളി മേനോനും, തൃശ്ശൂര്‍ ആകാശവാണിയുടെ ഇന്‍ചാര്‍ജ് ആയ പ്രതീപ് കുമാറും എല്ലാം എനിക്കൊക്കെ അജ്ഞാതമായിരുന്ന പല വിവരങ്ങളും അവതരിപ്പിച്ചപ്പോള്‍ അതൊരു വലിയ അനുഭവമായി മാറുകയായിരുന്നു. മാസത്തില്‍ ആദ്യത്തെ ശനിയാഴ്ച തോറും കൂടുകയും ചര്‍ച്ചകള്‍ നടത്തുകയും നമ്മളാല്‍ കഴിയുന്ന വിവരങ്ങള്‍ വിക്കിപീടിയ വഴി ഒരു സൂക്ഷിപ്പായി കരുതാനും വേണ്ടത്‌ ചെയ്യാം എന്നുള്ളിടത്തെക്ക് ചര്‍ച്ചകള്‍ നീങ്ങി. ഇനിയും തുടര്‍ന്ന് വരുന്ന യോഗങ്ങള്‍ വഴി വിശേവേട്ടന്(വിശ്വപ്രഭ)ഒരുപാട് കാര്യങ്ങള്‍ നമ്മളോട് പറയാനും ഒരു വലിയ സംരഭമാക്കാനും ഇതിനു സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

  മീറ്റിനെക്കുറിച്ച് ഇനിയും കൂടുതല്‍ വിശദമായ പോസ്റ്റ്‌ ജയചന്ദ്രന്‍(പോന്മുളക്കാരന്‍)പ്രസിദ്ധീകരിക്കും എന്ന് കരുതുന്നു.

  ReplyDelete
 13. ഇതൊരു നല്ല കാര്യം തന്നെ... ആ സമയത്ത് നാട്ടിലുണ്ടെങ്കിൽ തീർച്ചയായും വന്നിരിക്കും...

  ReplyDelete
 14. ചെറിയ മീറ്റ്‌. വലിയ അനുഭവം

  ReplyDelete
 15. കൂടുതല്‍ വിശേഷങ്ങള്‍ നാളെ പറയാം. മീറ്റിന് വന്നവര്‍ എടുത്ത ഫോട്ടോകള്‍ കിട്ടിയാല്‍ ഉപകാരമായിരുന്നു. വിഷ്ണുക്കുട്ടന്‍ എടുത്ത ഫോട്ടോകളും വേണമായിരുന്നു

  ReplyDelete
 16. :)

  ആദ്യത്തെ ബ്ലോഗർ എന്നൊക്കെ പറഞ്ഞാൽ അതിശയോക്തിയാവും. ആദ്യകാലബ്ലോഗർ എന്നാണെങ്കിൽ കുറേശ്ശെ ശരിയാവും.
  :)

  ഇന്നലെ നൽകാമെന്നേറ്റതുപോലെ, ചില ചരിത്രലിങ്കുകൾ ഇതാ ഇവിടെ:
  1. http://offunion.blogspot.com/2006/09/blog-post_08.html#c115785426676291434

  2. http://shonimaas.blogspot.com/2007/11/blog-post.html?showComment=1195087620000#c1867348939380526270

  3. http://malkey.blogspot.com/2005/05/1.html

  ReplyDelete
 17. വിശ്വപ്രഭ പറഞ്ഞത് പോലെ വായനക്കാര്‍ ദയവായി തിരുത്തി വായിക്കുക.
  വിഷ്ണു എടുത്ത ഫോട്ടോകള്‍ ദയവായി prakashettan@gmail.com എന്ന ഐഡിയിലേക്ക് വിട്ടാലും. ആ ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഭംഗി ഉണ്ടാകുമെന്ന പ്രതീഷയിലാണ്. പ്രൊഫഷണത്സ് ഉപയോഗിക്കുന്ന കേമറ കൂടിയാ‍ണല്ലോ?

  ReplyDelete
 18. അടുത്ത ബ്ലോഗ് മീറ്റ് എന്റെ വസതിയിലായിരിക്കും എന്ന് ഞാന്‍ ഇതിനാല്‍ അറിയിക്കുന്നു. October 8, Saturday 2011 4 PM. നേരത്തെ വരുന്നവര്‍ക്ക് സ്വാഗതം.

  എന്റെ വീട് എന്റെ ഓഫീസിന്നടുത്ത് തന്നെ. ത്രിശ്ശൂരിലെ കൊക്കാല പെട്രോള് പമ്പിന്നടുത്തുള്ള ഡോ. ബിനു ആലപ്പാടിന്റെ വീടിനോട് ചേര്‍ന്നുള്ള വഴിയില് കൂടി നടന്നാല് വലത് വശത്ത് ഉള്ളിലേക്ക് തള്ളി നില്‍ക്കുന്ന പറമ്പിലാണ്. മതിലിന്മേല്‍ “വെട്ടിയാട്ടില്‍“ എന്നെഴുതിക്കാണാം.

  ഇരുപത് പേര്‍ക്കിരിക്കാനുള്ള സൌകര്യം ഉണ്ട്. ആളുകള് കൂടുതലുണ്ടെങ്കില് വെന്യൂ മാറ്റുകയോ വീട്ടുമുറ്റത്ത് ഒരു കൊച്ചുപന്തലിടുകയോ ചെയ്യാം.

  സ്നേഹത്തോടെ
  ജെ പി വെട്ടിയാട്ടില്‍
  9446335137
  prakashettan@gmail.com

  ReplyDelete
 19. »താമസിയാതെ തൃശ്ശൂരില്‍ വിപുലമായ രീതിയില്‍ കേരളത്തിലെ എല്ലാ ബ്ലോഗേര്‍സിനും പങ്കെടുക്കാവുന്ന രീതിയില്‍ ഒരു ബ്ലോഗ് മീറ്റ് പ്രതീക്ഷിക്കാവുന്നതാണ്.

  ഇത് ഒരു ചെറിയ തുടക്കം മാത്രം.«


  ഈ വാക്കുകളിൽ വിശ്വാസമർപ്പിക്കുന്നു...
  അടുത്തമാസം ഞാൻ നാട്ടിൽ ഉണ്ടാകും...

  ReplyDelete
 20. ത്രിശൂരായാലും ഒന്നു കൂടാമെന്ന് മനപ്പായസം കണ്ടുകണ്ട് വായിക്കുകയായിരുന്നു. അപ്പോഴാണ് ദാ ഇടിത്തീപോലെ അടുത്ത മാസത്തെ മീറ്റ് ഒക്ടോബർ 8 നാണെന്നറിയുന്നത്. ആദ്യ ശനിയാഴ്ച ആദ്യമേ വേണ്ടെന്നു വച്ചോ ? 8 ആവുമ്പോഴേക്കും “ചങ്കരൻ വീണ്ടും തെങ്ങുമ്മേലാകും”

  ReplyDelete
 21. ഒരു ചെറിയ അച്ചടിപ്പിശക്, ആദ്യ ശനിയാഴ്ച കലാവല്ലഭന്‍ പറഞ്ഞ പോലെ ഒക്ടോബര്‍ ഒന്നാം തീയതി ആണ്. അതൊരു നല്ല ദിവസം തന്നെ. ക്ഷീണം തീര്‍ക്കാന്‍ രണ്ടാം തീയതി അവധിയും ആണല്ലോ..?

  ഈ മീറ്റിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രതീഷിക്കാം.........

  ReplyDelete
 22. തൃശൂര്‍ ബ്ലോഗ് മീറ്റിനും ബ്ലോഗര്‍മാര്‍ക്കും ചിത്രകാരന്‍ ആശംസകള്‍ !!!

  ReplyDelete
 23. മുന്നോട്ട് മുന്നോട്ട് മുന്നോട്ട്....
  മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടെടുക്കരുത് (വാതത്തിന്റെ അസുഖമുണ്ടെങ്കില്‍ പോലും!)
  അപ്പോള്‍ അടുത്ത മാസം കാണാം...
  വിശ്വപ്രഭ പറഞ്ഞത് ശരിയാണ്....ആദ്യകാല ബ്ലോഗര്‍....
  ആരായിരിക്കും ആദ്യം ബ്ലോഗ് (ആദ്യത്തെ പോസ്റ്റ്) എഴുതിയത്?

  ReplyDelete
 24. ഇത്രയും കാലം ഞാന്‍ തൃശ്ശൂരുണ്ടായിരുന്നു. അപ്പോഴൊന്നും മീറ്റ് നടന്നില്ല. ഇപ്പോള്‍ മീറ്റ് നടന്നപ്പോള്‍ ഞാനില്ല തൃശ്ശൂരില്‍. ഒരഞ്ചാറുമാസം കഴിയട്ടെ. പിന്നെ ഞാനുമുണ്ടാവും എല്ലാ മീറ്റിനും. ആശംസകള്‍.

  ReplyDelete
 25. പെട്ടെന്ന് തട്ടിക്കൂട്ടിയതാന്. അതോണ്ട് ഈറ്റ് ഉണ്ടായില്ല :)

  ReplyDelete
 26. ഡിസംബർ-ജനുവരി ഞാൻ ഒല്ലൂരിലുണ്ടാകും. അകത്തു കടത്തുമെങ്കിൽ, അതു പ്രതീക്ഷിച്ച് പുറത്തു കാത്തു നില്പൂണ്ടാകും..

  ReplyDelete
 27. തൃശ്ശൂര്‍ ബ്ലോഗ്‌ മീറ്റിനെക്കുറിച്ച് മറ്റൊരു പോസ്റ്റ്‌ ഇവിടെ വായിക്കാം

  ReplyDelete
 28. വലിയ വലിയ അനുഭവങ്ങളായി
  ഒരു ചെറിയ ബൂലോഗസംഗമം...!

  പരസ്പരം ഒത്തുകൂടി നല്ല ചർച്ചകളിൽ കൂടി മലയാളബ്ലോഗിങ്ങ് ഉന്നതികളിലെത്തിക്കുന്നതിന് വേണ്ടി...
  മാസത്തിലൊരിക്കൽ സ്ഥിരമായി ഒരുമിച്ചിരുന്ന് പല ഭാവിപരിപാടികളും നല്ല രീതിയിൽ ആസൂത്രണം ചെയ്ത് ...
  നമ്മളോരോരുത്തർക്കും ഇത്തരം മിത്ര കൂട്ടായ്മകളിൽ കൂടി നമ്മുടെ സ്നേഹബന്ധങ്ങൾ കെട്ടിയുറപ്പിക്കുന്നതിനൊപ്പം...
  പല പുത്തനറിവുകളും നേടാമെന്നാണ് ഇതിലെല്ലാം പങ്കെടുക്കുമ്പോഴുള്ള ഏറ്റവും വലിയ മെച്ചം...!

  ReplyDelete
 29. തൃശ്ശൂരും മീറ്റുകൾ പൊടിപൊടിക്കട്ടെ!

  ഒത്താൽ ഞാനും വരും!

  ReplyDelete

കമന്റടിച്ചോളൂ ഇവിടെ