Wednesday, June 17, 2009

ന്യൂസ് കവറേജ് [പത്രത്തിലൂടേ]

സുഹൃത്തേ

തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാനായി ഏതാണ്ട്. അതിന് മുന്‍പ് ബ്ലോഗ് പ്രേമികളില്‍ ഈ ആശയം എത്തിക്കേണ്ടതാണല്ലോ.
നമ്മുടെ നാട്ടിലെ പ്രമുഖ പത്രത്തില്‍ താമസിയാതെ സ്പെഷല്‍ കവറേജ് ന്യൂസ് ആയി കൊടുക്കുന്നുണ്ട്.
പത്രാധിപരെ കണ്ടിരുന്നു.
അവര്‍ക്ക് സാധാരണ വായനക്കാര്‍ക്ക് ബ്ലോഗ് എന്തെന്നാണെന്നുള്ള ഒരു സന്ദേശം എത്തിക്കണം. അതിനായി പ്രധാനമായി -
എന്താണ് ബ്ലോഗ് എന്നതിനെകുറിച്ച് വിശദമായ ഒരു റൈറ്റ് അപ്പ് കൊടുക്കേണ്ടതുണ്ട്. ആരെങ്കിലും ദയവായി അത് തയ്യാറാക്കി തന്നാല്‍ വളരെ ഉപകാരമായിരുന്നു.
ഞാനും ചിലതെല്ലാം കുത്തിക്കുറിച്ചിട്ടുണ്ട്.

പിന്നീ‍ടവര്‍ക്ക് പ്രമുഖരായ ചില ബ്ലോഗേര്‍സിന്റെ ലിങ്കും കൊടുക്കാം. ഒരു പത്ര സമ്മേളനവും പരിഗണനയിലുണ്ട്.

കുറുമാന്‍, കുട്ടന്‍ മേനോന്‍ മുതലായവര്‍ എന്റെ അടുത്ത് തന്നെ ഉണ്ട്. തൃശ്ശൂര്‍ പട്ടണത്തില്‍ എപ്പോള്‍ വേണമെങ്കിലും എത്തിച്ചേരാന്‍ പറ്റുന്ന കുറച്ച് പേരെ ചേര്‍ത്ത് ഒരു എക്സിക്യുട്ടീവ് കമ്മറ്റി ഉടന്‍ രൂപീകരിക്കുന്നതായിരിക്കും.

ദയവായി മേല്‍ പറഞ്ഞ റൈറ്റ് അപ്പ് ഉടന്‍ അയക്കുമല്ലോ. ഈ വരുന്ന ശനിയാഴ്ചക്കകം [20-06-09]കിട്ടിയാല്‍ ഉപകാരമായിരുന്നു.

സ്നേഹത്തോടെ

ജെ പി വെട്ടിയാട്ടില്‍

NB: റൈറ്റ് അപ്പ് ഒന്നില്‍ കൂടുതല്‍ ആളുകള്‍ അയച്ചാലും വിരോധമില്ല. കിട്ടിയതെല്ലാം ചേര്‍ത്ത് ഒരു ഫെയര്‍ കോപ്പി നെയ്തെടുക്കാമല്ലോ. എന്നെ 0487 6450349 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

എന്റെ ബ്ലോഗുകള്‍ >>>

സ്മൃതി

http://jp-smriti.blogspot.com/

എന്റെ സ്വപ്നങ്ങള്‍

http://jp-dreamz.blogspot.com/

http://voiceoftrichur.blogspot.com/

http://jp-angaleyam.blogspot.com/

http://entesevanangal.blogspot.com/

http://jp-athumithumkarumuru.blogspot.com/

Sunday, April 12, 2009

ആദ്യത്തെ മീറ്റിങ്ങ്

ആദ്യത്തെ മീറ്റിങ്ങ് ഏപ്രില്‍ ആവസാനത്തോട് കൂടി കൂടിയാല്‍ തരക്കേടില്ലാ എന്ന് തോന്നുന്നു.
ആയതിനാല്‍ മെമ്പര്‍മാരാകാന്‍ താല്പര്യമുള്ളവര്‍ ദയവായി
നാട്ടിലെ പൂര്‍ണ്ണ മേല്‍ വിലാസവും ഫോണ്‍ നമ്പറും, ഫോട്ടോയും [പ്രവാസിയണെങ്കില്‍ ജോലി സ്ഥലത്തെതും കൂടി] ജിമെയില്‍ ആയി അയക്കുവാന്‍ താല്പര്യപ്പെടുന്നു.

ചുരുങ്ങിയത് 10 പേരോ, അഞ്ചുമുതല്‍ പത്ത് പേരൊ ഒരുമിക്കുകയാണെങ്കില്‍ സംഘടനക്കു രൂപം കൊടുത്ത് പൊതു യോഗം വിളിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കാവുന്നതാണ്.

എന്നെ ബ്ലോഗ് ക്ലബ്ബിന്റെ ജിമെയിലില്‍ ബന്ധപ്പെടാകുന്നതാണ്. അപേക്ഷകര്‍ “മലയാളം ബ്ലോഗുള്ളവരായിരിക്കണം” എന്ന ഒരു നിബന്ധന മാത്രമെ ഉള്ളൂ തല്‍ക്കാലം.
trichurblogclub@gmail.com
മേയ് മാസത്തിലെ ആദ്യത്തെ ആഴ്ച തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായതിനാല്‍ മേയ് മാസം ആദ്യത്തെ ആഴ്ച പറ്റില്ല. കഴിയുന്നതും ഏപ്രില്‍ അവസാനം ആണുദ്ദേശിക്കുന്നത്. പിന്നെ മെംബര്‍മാരുടെ അഭിപ്രായം കണക്കിലെടുത്ത് മാറ്റങ്ങള്‍ ചെയ്യാവുന്നതുമാണ്.

സ്നേഹത്തോടെ
ജെ പി

Friday, March 20, 2009

TRICHUR BLOG CLUB

I AM HAPPY TO ANNOUNCE THE FORMATION OF "TRICHUR BLOG CLUB".

തൃശ്ശിവപേരൂര്‍ ആസ്ഥാനമാക്കി തുടങ്ങിയിരിക്കയാണ് ഈ ക്ലബ്ബ്. ഏതൊരു മലയാളം ബ്ലോഗര്‍ക്കും ഇതില്‍ അംഗമാകാം. തല്‍ക്കാലം മെംബര്‍ഷിപ്പ്, റെജിസ്ട്രേഷന്‍ മുതലായവക്ക് ഫീസ് ഇല്ല.
ആദ്യത്തെ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനിക്കാം.
president, secretary, treasurer, vice president, directors എന്നിവരെ തിരഞ്ഞെടുക്കണം.
തല്‍ക്കാലം ഞാന്‍ തന്നെ [ജെ പി തൃശ്ശിവപേരൂര്‍] പ്രസിഡണ്ട്.
എന്നെ അറിയാത്തവര്‍ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക:-
സ്മൃതി
http://jp-smriti.blogspot.com/

മെംബര്‍മാ‍രാകാന്‍ താല്പര്യമുള്ളവര്‍ അപേക്ഷിക്കുക.
അപേക്ഷ കിട്ടിയതിന് ശേഷം APPLICATION FOR MEMBERSHIP, ഇമെയില്‍ ആയി അയച്ച് തരുന്നതാണ്. കമ്മ്യൂണിക്കേഷന്‍ മാദ്ധ്യമം email only.
ബ്ലോഗര്‍മാര്‍ തമ്മില്‍ നേരില്‍ ആശയവിനിമയം ചെയ്യാനും, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പ് എന്നിവ നടത്തുവാനും, പരിചയപ്പെടാനും ഈ കൂട്ടായ്മ ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം.
തുടക്കക്കാരായ ബ്ലൊഗര്‍മരെ സഹായിക്കാന്‍ ഇപ്പോള്‍ ഒരു വേദിയും നിലവിലില്ലാ. ഞാന്‍ തന്നെ പലരുടേയും കാല് പിടിച്ചിട്ടാണ് ഇത്രയും തന്നെ എത്തിയത്.
ടെക്നിക്കല്‍ പ്രശ്നപരിഹാരം നടത്താനും, അറിയാത്തത് അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കാനും ഈ വേദി ഉപകരിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
ആദ്യാക്ഷരിപോലെയുള്ള സെല്‍ഫ് ട്യൂട്ടോറിയലുകള്‍ പലയിടത്തും ഉണ്ടെങ്കിലും ഒരു അദ്ധ്യാപക ശൈലിയിലുള്ള ശിക്ഷണം ലഭ്യമല്ല.
സുഹൃത് വലയങ്ങളില്‍ കൂടി അത് ലഭ്യമാക്കാന്‍ ഇത്തരം ക്ലബ്ബുകള്‍ക്ക് സാധിക്കും.
ഞാന്‍ കുറേ നാളായി AUDIO files എങ്ങിനെ ഇന്‍സര്‍ട്ട് ചെയ്യാമെന്ന് അന്വേഷിച്ച് വരികയാണ്. പലരും സഹായിക്കാമെന്ന് പറഞ്ഞുവെങ്കിലും ഒരു ഗുരുമുഖത്ത് നിന്ന് ഇത് വരെ ഗ്രഹിക്കാനായില്ല. അറിയുന്നവര്‍ പറഞ്ഞ് തരുന്നുമില്ലാ.......
ഇത്തരം പ്രശ്നവിചാരങ്ങള്‍ ബ്ലോഗര്‍മാര്‍ തമ്മില്‍ കണ്ട് മുട്ടുമ്പോള്‍ ആശയവിനിമയം ചെയ്യുവാനും, തമ്മില്‍ പരിചയപ്പെടുവാനും സാധിക്കും.
ഞാന്‍ തൃശ്ശൂര്‍കാരനാണെങ്കിലും ഇന്നേ വരെ ഒരു ലോക്കല്‍ കോളില്‍ കിട്ടുന്ന ആരെയും [10 കിലോമീറ്ററിന്നുള്ളില്‍] ലഭ്യമല്ല.
ഒരു നല്ല ക്ലബ്ബ് കെട്ടിപ്പടുക്കാമെന്ന പ്രത്യാശയോടെ

നിങ്ങളുടെ സ്വന്തം
ജെ പി