Thursday, July 23, 2009

പ്രഥമ യോഗം

ട്രിച്ചൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രഥമ യോഗം എന്റെ [ജെ പി വെട്ടിയാട്ടിലിന്റെ] വസതിയില്‍ വെച്ച് വൈകിട്ട് 5 മണിക്ക് കൂടി.
യോഗത്തില്‍ താഴെ പറയുന്നവര്‍ ഹാജരായിരുന്നു.
കവിത ബാലകൃഷ്ണന്‍
പ്രമോദ് എം
മുരളി മുകുന്ദന്‍
കുട്ടന്‍ മേനോന്‍
ഡി പ്രദീപ് കുമാര്‍
അഡ്വക്കേറ്റ് രഞ്ജിത്ത്
ജെ പി വെട്ടിയാട്ടില്‍
ഇവരുടെ ബ്ലോഗ് ഐഡികളും, ഇമെയില്‍ അഡ്രസ്സും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ബ്ലോഗര്‍മാരുടെ രചനകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍

ഈയാഴ്ചത്തെ [ജൂലായ് 26] മാതൃഭൂമി വാരികയില്‍ ബ്ലൊഗര്‍ ജെ പി വെട്ടിയാട്ടിലിന്റെ രചന “മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ “ എന്ന പേരില്‍ വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ http://jp-smriti.blogspot.com എന്ന ബ്ലൊഗില്‍ വന്നതാണ് ഈ വിഷയം.

കുറുമാന്‍, കുട്ടന്‍ മേനോന്‍ മുതലായ ബ്ലോഗര്‍മാരുടെ രചനകള്‍ ഇതിന്നകം മാതൃഭൂമിയില്‍ വന്നിരിക്കുന്നു.
ബ്ലോഗര്‍മാര്‍ക്ക് ഇത് വലിയൊരു അംഗീകാരം തന്നെ.

തിരഞ്ഞെടുത്ത ബ്ലോഗ് കഥകള്‍

മലയാളം ബ്ലോഗേര്‍സിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒരു പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പരിപാടിയുണ്ട്. ഒരു പുസ്തകത്തില്‍ ചുരുങ്ങിയത് 7 പേരെങ്കിലും വേണം.

ആദ്യത്തെ പുസ്തകത്തിന് ആളുകളെത്തി. താല്പര്യമുള്ളവര്‍ കുട്ടന്മേനോന്‍ എന്ന ബ്ലോഗറെ സമീപിക്കാവുന്നതാണ്. 9995901112. കോസ്റ്റ് ഡീറ്റെയിത്സ് അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്നതായിരിക്കും. kuttanmenon@gmail.com

Sunday, July 19, 2009

കൂടിക്കാഴ്ച

അറിയിപ്പ്

ഇന്ന് നടത്താനിരുന്ന യോഗം മഴക്കെടുതി കാരണം വ്യാഴാഴ്ചത്തേക്ക് [23-07-09] മാറ്റിയിരിക്കുന്നു.
മറ്റു വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക.

ജെ പി വെട്ടിയാട്ടില്‍

0487 6450349

Thursday, July 16, 2009

കൂടിക്കാഴ്ച

ക്ലബ്ബിന്റെ ഒരു ചെറിയ കൂടിക്കാഴ്ച എന്റെ വസതിയില്‍ വെച്ച് ഈ വരുന്ന തിങ്കളാഴ്ച [20-07-09] വൈകിട്ട് 5 മണിക്ക് കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു.
പൊതുയോഗത്തിന് മുന്‍പ് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും മറ്റുമാണ് ഈ യോഗം. 10 മുതല്‍ 15 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം എന്റെ വീട്ടില്‍ ഉണ്ട്. ഈ ഹൃസ്വ പരിപാടിക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അവരുടെ ബ്ലൊഗ് ഐഡി, ഫോണ്‍ നമ്പറ്, ഫോട്ടോ മുതലാ‍യവ എന്റെ താഴെക്കാണുന്ന ജിമെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
prakashettan@gmail.com
തൃശ്ശിവപേരൂറ് പട്ടണത്തില്‍ മെട്രോപൊളിറ്റന്‍ ആശുപത്രിക്കടുത്ത് തന്നെയാണ് എന്റെ വസതി. കൃത്യമായ റൂട്ട് മേപ്പും മറ്റും മറുപടിയില്‍ ലഭിക്കുന്നതാണ്.
15 പേരില്‍ കൂടുതല്‍ ഉണ്ടായാല്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ യോഗം കൂടാവുന്നതാണ്.
date and time of meeting is subject to reconfirmation

Friday, July 3, 2009

മാതൃഭൂമി തൃശ്ശൂര്‍ [നഗരം] 04-07-2009


ഇന്നെത്തെ മാതൃഭൂമി [നഗരം] തൃശ്ശൂര്‍ എഡിഷനില്‍ നമ്മുടെ ബ്ലോഗ് ക്ലബ്ബിന്റെ വാര്‍ത്ത വന്നിരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞ് കാണുമെന്ന് വിശ്വസിക്കുന്നു. കാണാത്തവര്‍ക്ക് ഇതോടൊന്നിച്ചുള്ള ഫോട്ടോ കോപ്പി കാണുക.

നമ്മള്‍ ഉടന്‍ സംഘടിക്കുന്നു. മെംബര്‍ഷിപ്പിനുള്ള അപേക്ഷാ ഫോറവും, മറ്റു വിശദ വിവരങ്ങളും താമസിയാതെ ഈ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

ഇന്നെലെ ഒരു യോഗം കൂടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ആകാശവാണിയിലെ ഡി പ്രദീപ് കുമാറും, കുട്ടന്‍ മേനോനും വന്നിരുന്നു. അസുംഖം മൂലം കുറുമാന്‍ എത്തിയില്ല. പിന്നെ കവിതാ ബാലകൃഷ്ണന് അത്യാവശ്യമായി കോളേജിലെ ചില പണികള്‍ ഉണ്ടായതിനാല്‍ എത്താന്‍ സാധിച്ചില്ല. അത് പോലെ അഡ്വക്കെറ്റ് രഞ്ജിത്തിന് ഹൈക്കോടതിയില്‍ നിന്ന് നേരത്തെ തിരിക്കാന്‍ പറ്റിയില്ല. പ്രദീപ് സോമസുന്ദരം പാട്ടിന്റെ റെക്കൊര്‍ഡിങ്ങില്‍ തിരുവനന്തപുരത്ത് തിരക്കിലും.

++

താമസിയാതെ തന്നെ കുറുമാന്‍ ദുബായിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഒരു യോഗം ഉടനെ ചേരുന്നതാണ്. പിന്നീട് പൊതുയോഗം താമസിയാതെ.

ഈ വാര്‍ത്ത മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്തിയ ശ്രീ. എം. പി. സുരേന്ദ്രനോടുള്ള [Deputy Editor] കൃതഞ്ത ഇവിടെ രേഖപ്പെടുത്തുന്നു.

സുരേന്ദ്രേട്ടനും ഒരു ബ്ലൊഗ് തുടങ്ങിയിട്ടുണ്ടത്രെ പണ്ട്. പക്ഷെ പബ്ലീഷ് ചെയ്തിട്ടുണ്ടോ എന്ന് പറഞ്ഞില്ല. “ചെറുളയും ഞാനുമായുള്ള ബന്ധം” എന്നാണത്രെ തലെക്കെട്ട്. ചെറുള എന്നത് ഒരു ഔഷധചെടിയാണ് എന്ന് എനിക്കറിയാം. എന്റെ ചേച്ചി പണ്ട് ചെറുള തിളപ്പിച്ച് കുടിക്കുമായിരുന്നു. ഈ വെള്ളം കുടിച്ചാല്‍ സുഖമമായി മൂത്രം പോകുമത്രെ. അതായത് മൂത്രാശയമായ അസുഖങ്ങള്‍ക്ക് നല്ലതാണെന്ന് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതിന്റെ മെഡിസിനല്‍ വാല്യുവിനെ കുറിച്ച് എനിക്ക് ശരിയായ അറിവില്ല. അറിയുന്നവര്‍ ദയവായി പ്രതികരിക്കുക. മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകട്ടെ.

പിന്നെ ഈ ബോഗ് സംഘടനയിലേക്ക് എല്ലാ മലയാളികളായ ബ്ലൊഗര്‍മാര്‍ക്കും സ്വാഗതം. എഴുത്ത് മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം.

ബ്ലോഗര്‍ ആകാന്‍ താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. എല്ലാ സഹായങ്ങളും ഇവിടെ ലഭിക്കുന്നു.

കുട്ടന്‍ മേനോന്‍, ഡി പ്രദീപ് കുമാര്‍, കുറുമാന്‍, പിന്നെ ഞാനും അടുത്തടുത്ത് താമസിക്കുന്നതിനാല്‍ എന്നും കണ്ടുമുട്ടാം.
ഞാന്‍ എഴുതിയ നോവല്‍ ഇവിടെ വായിക്കാം:>>>
എന്റെ മറ്റു പ്രധാന ബ്ലോഗുകള്‍ >>>
എന്നെ ഈ നമ്പറില്‍ ബന്ധപ്പെടാം.

0487 6450349 [9 am to 5 pm]