
ഇന്നെത്തെ മാതൃഭൂമി [നഗരം] തൃശ്ശൂര്‍ എഡിഷനില്‍ നമ്മുടെ ബ്ലോഗ് ക്ലബ്ബിന്റെ വാര്‍ത്ത വന്നിരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞ് കാണുമെന്ന് വിശ്വസിക്കുന്നു. കാണാത്തവര്‍ക്ക് ഇതോടൊന്നിച്ചുള്ള ഫോട്ടോ കോപ്പി കാണുക.
നമ്മള് ഉടന്‍ സംഘടിക്കുന്നു. മെംബര്‍ഷിപ്പിനുള്ള അപേക്ഷാ ഫോറവും, മറ്റു വിശദ വിവരങ്ങളും താമസിയാതെ ഈ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.
ഇന്നെലെ ഒരു യോഗം കൂടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ആകാശവാണിയിലെ ഡി പ്രദീപ് കുമാറും, കുട്ടന് മേനോനും വന്നിരുന്നു. അസുംഖം മൂലം കുറുമാന് എത്തിയില്ല. പിന്നെ കവിതാ ബാലകൃഷ്ണന് അത്യാവശ്യമായി കോളേജിലെ ചില പണികള്‍ ഉണ്ടായതിനാല്‍ എത്താന്‍ സാധിച്ചില്ല. അത് പോലെ അഡ്വക്കെറ്റ് രഞ്ജിത്തിന് ഹൈക്കോടതിയില്‍ നിന്ന് നേരത്തെ തിരിക്കാന്‍ പറ്റിയില്ല. പ്രദീപ് സോമസുന്ദരം പാട്ടിന്റെ റെക്കൊര്‍ഡിങ്ങില്‍ തിരുവനന്തപുരത്ത് തിരക്കിലും.
++
താമസിയാതെ തന്നെ കുറുമാന് ദുബായിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഒരു യോഗം ഉടനെ ചേരുന്നതാണ്. പിന്നീട് പൊതുയോഗം താമസിയാതെ.
ഈ വാര്‍ത്ത മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്തിയ ശ്രീ. എം. പി. സുരേന്ദ്രനോടുള്ള [Deputy Editor] കൃതഞ്ത ഇവിടെ രേഖപ്പെടുത്തുന്നു.
സുരേന്ദ്രേട്ടനും ഒരു ബ്ലൊഗ് തുടങ്ങിയിട്ടുണ്ടത്രെ പണ്ട്. പക്ഷെ പബ്ലീഷ് ചെയ്തിട്ടുണ്ടോ എന്ന് പറഞ്ഞില്ല. “ചെറുളയും ഞാനുമായുള്ള ബന്ധം” എന്നാണത്രെ തലെക്കെട്ട്. ചെറുള എന്നത് ഒരു ഔഷധചെടിയാണ് എന്ന് എനിക്കറിയാം. എന്റെ ചേച്ചി പണ്ട് ചെറുള തിളപ്പിച്ച് കുടിക്കുമായിരുന്നു. ഈ വെള്ളം കുടിച്ചാല്‍ സുഖമമായി മൂത്രം പോകുമത്രെ. അതായത് മൂത്രാശയമായ അസുഖങ്ങള്‍ക്ക് നല്ലതാണെന്ന് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതിന്റെ മെഡിസിനല്‍ വാല്യുവിനെ കുറിച്ച് എനിക്ക് ശരിയായ അറിവില്ല. അറിയുന്നവര്‍ ദയവായി പ്രതികരിക്കുക. മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകട്ടെ.
പിന്നെ ഈ ബോഗ് സംഘടനയിലേക്ക് എല്ലാ മലയാളികളായ ബ്ലൊഗര്‍മാര്‍ക്കും സ്വാഗതം. എഴുത്ത് മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം.
ബ്ലോഗര്‍ ആകാന്‍ താല്പര്യമുള്ളവര്ക്ക് ബന്ധപ്പെടാം. എല്ലാ സഹായങ്ങളും ഇവിടെ ലഭിക്കുന്നു.
കുട്ടന് മേനോന്, ഡി പ്രദീപ് കുമാര്‍, കുറുമാന്, പിന്നെ ഞാനും അടുത്തടുത്ത് താമസിക്കുന്നതിനാല്‍ എന്നും കണ്ടുമുട്ടാം.
ഞാന്‍ എഴുതിയ നോവല്‍ ഇവിടെ വായിക്കാം:>>>
എന്റെ മറ്റു പ്രധാന ബ്ലോഗുകള്‍ >>>
എന്നെ ഈ നമ്പറില്‍ ബന്ധപ്പെടാം.
0487 6450349 [9 am to 5 pm]