Friday, August 19, 2011

ബിലാ‍ത്തിപ്പട്ടണം മുരളിയേട്ടന്‍

ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍ http://bilattipattanam.blogspot.com/ ലണ്ടനില്‍ നിന്ന് സെപ്തബര്‍ 8 ന് ലാന്‍ഡ് ചെയ്യുന്നു തൃശ്ശൂരില്‍. സെപതബര്‍ 11 ന്റെ കണ്ണൂര്‍ മീറ്റിനു മുന്‍പോ ശേഷമേ ഒരു കൊച്ചു ബ്ലോഗേര്‍സ് ഒത്തുകൂടലിന് അദ്ദേഹം തൃശ്ശൂരില്‍ ഏര്‍പ്പാടാക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ.

Tuesday, May 31, 2011

തൃശ്ശൂരില്‍ ബ്ലോഗ് സംഗമം

നമ്മുടെ നാട്ടിലെ ബ്ലോഗറുമാരൊര്‍ക്കായി എന്റെ തൃശ്ശൂരിലെ വീട്ടില്‍ ഒരു സംഗമം ഓര്‍ഗനൈസ് ചെയ്താലോ എന്നലോചിക്കുകയാണ്.

my home is in the city 5 mins walk from trichur railway station/ksrtc/saktan private bus stand.


എന്റെ ഈ ആഗ്രഹം മറ്റുബ്ലോഗര്‍ മാരിലേക്ക് പകരാമോ?

തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ ബാനറില്‍ ഒത്തുകൂടാം
http://trichurblogclub.blogspot.com/

വേണ്ടത് ചെയ്യുമല്ലോ?
അറിയാവുന്ന ബ്ലോഗര്‍മാരുടെ ബ്ലോഗ്ഗ്/മെയില്‍ ഐഡി, മൊബൈ നമ്പര്‍ എന്നിവര്‍ അയച്ചുതാന്നാല്‍
ഉപകാരമായിരിക്കും

സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
9446335137
prakashettan@gmail.com
trichur

my blog
സ്മൃതി
http://jp-smriti.blogspot.com/
+++++++++++
my work place
www.annvision.com

Wednesday, May 25, 2011

മനസ്സിലെ വലിയൊരാഗ്രഹം

തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കണം എന്ന് വിചാരിച്ചിട്ട് നാളേറെയായി. കൊച്ചു കൊച്ചു കൂടിക്കാഴ്ചകള്‍ നടന്നുവെങ്കിലും ഒന്നും തരപ്പെട്ടില്ല.

ഇന്നെന്റെ ശാരീരികാവസ്ഥ പണ്ടത്തെപ്പോലെ ഉഷാറല്ലായെങ്കിലും എനിക്ക് താങ്ങും തണലുമായി കുട്ടന്‍ മേനോന്‍ ഉള്ളതിനാല്‍ എന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് കരുതട്ടെ.

കൂടാതെ മറ്റു ചില പ്രമുഖരായ ബ്ലോഗര്‍മാരും ഇപ്പോല്‍ തൃശ്ശൂര്‍ പരിസരത്തുണ്ട്. ഇന്നെലെ അത്താണിയില്‍ നിന്ന് കൂതറ ഹാഷിം വിളിച്ചിരുന്നു. പിന്നെ കൊച്ചിയില്‍ നിന്ന് എന്റെ നാട്ടുകാരനായ മറ്റൊരു ബ്ലോഗറും വിളിക്കാറുണ്ടായിരുന്നു.

എല്ലാരും കൂടി സഹകരിച്ചാല്‍ ഒരു ബ്ലോഗ് മീറ്റ് ഇവിടെ സംഘടിപ്പിക്കാവുന്നതാണ്.

എന്നെ ഇവിടെ കാണാം സദാ സമയവും അല്ലെങ്കില്‍ കുട്ടന്‍ മേനോനെ.

അടുത്ത് ചെറായിയിലും ഇപ്പോള്‍ തുഞ്ചന്‍പറമ്പിലും ബ്ലൊഗ് മീറ്റ് നടന്നിരുന്നു. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ പണ്ടൊന്ന് നടന്നിരുന്നു. അന്ന് ഞാന്‍ അശോക് കര്‍ത്തായെ കണ്ടിരുന്നു. അന്നെനിക്ക് സ്വന്തമായി ഒരു ബ്ലൊഗ് ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ മീറ്റില്‍ പങ്കെടുത്തിരുന്നു.

www.annvision.com

9446335137

Kokkalai, trichur

Monday, February 14, 2011

കുറെ കാലമായി ഉറങ്ങിക്കിടക്കുകയായിരുന്നു

കുറേ കാലമായി ഉറങ്ങിക്കിടന്നിരുന്ന ഈ ബ്ലോഗ് ക്ലബ്ബിനെ ഒന്ന് ഉയര്‍ത്തെഴുന്നേല്പിക്കണം.

അടിയന്തിരമായി ഒരു മീറ്റിങ്ങ് വിളിച്ച് കൂട്ടണം. ദയവായി എന്നെ വിളിക്കുക.

9446335137 - 0487 6450349
prakashettan@gmail.com
trichur

Saturday, May 1, 2010

BLOG MEET AT TRICHUR CITY

അടുത്ത മാസം [04-05-05] ചൊവ്വാഴ്ച 4 മണിക്ക് ഒരു മണിക്കൂറ് നേരത്തെ മീറ്റിങ്ങ് കൂടുവാന് തീരുമാനിച്ചിരിക്കുന്നു.
ഒരു മെംബറുടെ വസതിയിലായ കാരണം പത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഇല്ല. ആദ്യം റെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ ഗണന.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന അഡ്രസ്സില്‍ മെയില്‍ അയക്കുക.
ബ്ലോഗറുടെ URL , ഫോണ്‍ നമ്പര്‍, മുഴുവന്‍ പേര് എന്നിവ എല്ലാം രേഖപ്പെടുത്തിയിരിക്കണം.

സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
prakashettan@gmail.com

Tuesday, April 20, 2010

പൂരം വരവായി


കഴിഞ്ഞ പതിനെട്ടിന് [18-04-2010] തൃശ്ശൂര്‍ പൂരം കൊടിയേറി.
പൂരം സാമ്പിള്‍ വെടിക്കെട്ട് ഏപ്രില്‍ 22 ന് പൂരം 24 ന്. ഏവര്‍ക്കും സ്വാഗതം.

Tuesday, April 13, 2010

BLOG MEET AT TRICHUR

ട്രിച്ചൂര്‍ ബ്ലൊഗ് ക്ലബ്ബിന്റെ ഒരു യോഗം തൃശ്ശൂര്‍ പൂരത്തിന്റെ രണ്ട് ദിവസം മുന്‍പ് കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ബ്ലോഗര്‍ കുട്ടന്‍ മേനോന്റെ ഓഫീസില്‍ 10 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം ഉണ്ട്. അതില്‍ കൂടുതലാണെങ്കില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഹോട്ടല്‍ പേള്‍ റീജന്‍സിയിലോ, ശക്തന്‍ ബസ്സ് സ്റ്റാന്‍ഡിന്നടുത്തുള്ള ഹോട്ടല്‍ ദാസ് കോണ്ടിനെന്റിലോ ആയിരിക്കും വെന്യു.

താലപര്യമുള്ളവര്‍ താഴെകാണുന്ന അഡ്രസ്സില്‍ ബന്ധപ്പെടുക:
ബ്ലോഗറുടെ പൂര്‍ണ്ണനാമം.. ബ്ലോഗ് URL, വിലാസം, ഫോണ്‍ നമ്പര്‍ മുതലായവ.

prakashettan@gmail.com

ബ്ലോഗര്‍ കുട്ടന്‍ മേനോന്റെ ഓഫീസിലാണെങ്കില്‍ പ്രവേശനം സൌജന്യം. ഹോട്ടലുകളിലാണെങ്കില്‍ റെജിസ്ട്രേഷന്‍ ഡീറ്റെയിത്സ് അറിയിക്കുന്നതാണ്.
തൃശ്ശൂര്‍ പൂരം ഏപ്രില്‍ 24 - 2010
++ ഈ ബ്ലോഗ് സൈറ്റ് സന്ദര്‍ശിക്കുക ഫൈനല്‍ നോട്ടീസിന്.

Sunday, March 28, 2010

ബ്ല്ലോഗന - മാതൃഭൂമി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബ്ലോഗന പംക്തിയില്‍ പ്രസിദ്ധപ്പെടുത്തിയ ബ്ലോഗ് പോസ്റ്റുകളുടെ വിവരം “TRICHUR BLOG CLUB NEWS LETTER" ല്‍ കൂടി അറിയിക്കാനാഗ്രഹിക്കുന്നവര്‍ അവരുടെ പേരും, പ്രസിദ്ധീകരണത്തിന്റെ ഡേറ്റും സ്കേന്‍ഡ് കോപ്പിയും [jpg format - max resolution 200] അയച്ചാല്‍ വേണ്ടത് ചെയ്യാകുന്നതാണ്.

തൃശ്ശൂര്‍ പൂരത്തിന് മുന്‍പ്

ബ്ലോഗ് ക്ലബ്ബിന്റെ ഒരു യോഗം

തൃശ്ശൂര്‍ പൂരത്തിന് [25-04-2010] മുന്‍പ് ക്ലബ്ബിന്റെ ഒരു യോഗം കൂടണമെന്ന് ആഗ്രഹിക്കുന്നു.
താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:
കുട്ടന്‍ മേനോന്‍ 99959 01112
ജെ പി വെട്ടിയാട്ടില്‍ 94463 35137 -0487 6450349
prakashettan@gmail.com

Saturday, October 10, 2009

പുസ്തക പ്രകാശനം















ശ്രീ: കെ എം പ്രമോദിന്റെ [ബ്ലോഗര്‍]
“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍“ എന്ന ബ്ലോഗ് രചന പുസ്തക രൂപത്തില്‍ ഇന്ന് [10-10-09] തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ വെച്ച് ശ്രീ: ആറ്റൂര്‍ രവി വര്‍മ്മ പ്രകാശനം ചെയ്തു.

ജെ പി വെട്ടിയാട്ടില്‍, കുട്ടന്‍ മേനോന്‍, കുറുമാന്‍ മുതലായവര്‍ ഒന്നിച്ചവിടെ ഉണ്ടായിരുന്നു. അവിടെ വെച്ച് കൈതമുള്ള്, ഉമ ചേച്ചി, മുരളി, വിഷ്ണുപ്രസാദ്, ശൈലന്‍ എന്നിവരെയും കണ്ടു.

ശ്രീ: പ്രമോദിന് മംഗളങ്ങള്‍ നേരുന്നു.




















Saturday, October 3, 2009

പുസ്തക പ്രകാശനം

ബ്ലോഗര്‍ കൈതമുള്ളിന്റെ “ജ്വാലകള്‍ ശലഭങ്ങള്‍” എന്ന ബ്ലോഗ് രചനയുടെ പുസ്തകം ഈ മാസം [06-10-2009] ഒക്ടോബര്‍ ആറിന് കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ , വൈകുന്നേരം 5 മണിക്ക് ശ്രീ. ഡോ. സുകുമാര്‍ അഴീക്കോട് പ്രകാശനം ചെയ്യുന്നു.
ഏറ്റുവാങ്ങുന്നത് സിസ്റ്റര്‍ ജെസ്മി.
കൈതമുള്ളിന് ആശംസകള്‍ നേരുന്നു.


Tuesday, August 25, 2009

ഓണാശംസകള്‍

എല്ലാ ബ്ലോഗേര്‍സിനും ഓണാശംസകള്‍ നേരുന്നു. നാലാം ഓണത്തിന്റെ പുലിക്കളി ഫോട്ടോസ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

Thursday, July 23, 2009

പ്രഥമ യോഗം

ട്രിച്ചൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രഥമ യോഗം എന്റെ [ജെ പി വെട്ടിയാട്ടിലിന്റെ] വസതിയില്‍ വെച്ച് വൈകിട്ട് 5 മണിക്ക് കൂടി.
യോഗത്തില്‍ താഴെ പറയുന്നവര്‍ ഹാജരായിരുന്നു.
കവിത ബാലകൃഷ്ണന്‍
പ്രമോദ് എം
മുരളി മുകുന്ദന്‍
കുട്ടന്‍ മേനോന്‍
ഡി പ്രദീപ് കുമാര്‍
അഡ്വക്കേറ്റ് രഞ്ജിത്ത്
ജെ പി വെട്ടിയാട്ടില്‍
ഇവരുടെ ബ്ലോഗ് ഐഡികളും, ഇമെയില്‍ അഡ്രസ്സും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ബ്ലോഗര്‍മാരുടെ രചനകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍

ഈയാഴ്ചത്തെ [ജൂലായ് 26] മാതൃഭൂമി വാരികയില്‍ ബ്ലൊഗര്‍ ജെ പി വെട്ടിയാട്ടിലിന്റെ രചന “മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ “ എന്ന പേരില്‍ വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ http://jp-smriti.blogspot.com എന്ന ബ്ലൊഗില്‍ വന്നതാണ് ഈ വിഷയം.

കുറുമാന്‍, കുട്ടന്‍ മേനോന്‍ മുതലായ ബ്ലോഗര്‍മാരുടെ രചനകള്‍ ഇതിന്നകം മാതൃഭൂമിയില്‍ വന്നിരിക്കുന്നു.
ബ്ലോഗര്‍മാര്‍ക്ക് ഇത് വലിയൊരു അംഗീകാരം തന്നെ.

തിരഞ്ഞെടുത്ത ബ്ലോഗ് കഥകള്‍

മലയാളം ബ്ലോഗേര്‍സിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒരു പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പരിപാടിയുണ്ട്. ഒരു പുസ്തകത്തില്‍ ചുരുങ്ങിയത് 7 പേരെങ്കിലും വേണം.

ആദ്യത്തെ പുസ്തകത്തിന് ആളുകളെത്തി. താല്പര്യമുള്ളവര്‍ കുട്ടന്മേനോന്‍ എന്ന ബ്ലോഗറെ സമീപിക്കാവുന്നതാണ്. 9995901112. കോസ്റ്റ് ഡീറ്റെയിത്സ് അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്നതായിരിക്കും. kuttanmenon@gmail.com

Sunday, July 19, 2009

കൂടിക്കാഴ്ച

അറിയിപ്പ്

ഇന്ന് നടത്താനിരുന്ന യോഗം മഴക്കെടുതി കാരണം വ്യാഴാഴ്ചത്തേക്ക് [23-07-09] മാറ്റിയിരിക്കുന്നു.
മറ്റു വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക.

ജെ പി വെട്ടിയാട്ടില്‍

0487 6450349

Thursday, July 16, 2009

കൂടിക്കാഴ്ച

ക്ലബ്ബിന്റെ ഒരു ചെറിയ കൂടിക്കാഴ്ച എന്റെ വസതിയില്‍ വെച്ച് ഈ വരുന്ന തിങ്കളാഴ്ച [20-07-09] വൈകിട്ട് 5 മണിക്ക് കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു.
പൊതുയോഗത്തിന് മുന്‍പ് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും മറ്റുമാണ് ഈ യോഗം. 10 മുതല്‍ 15 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം എന്റെ വീട്ടില്‍ ഉണ്ട്. ഈ ഹൃസ്വ പരിപാടിക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അവരുടെ ബ്ലൊഗ് ഐഡി, ഫോണ്‍ നമ്പറ്, ഫോട്ടോ മുതലാ‍യവ എന്റെ താഴെക്കാണുന്ന ജിമെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
prakashettan@gmail.com
തൃശ്ശിവപേരൂറ് പട്ടണത്തില്‍ മെട്രോപൊളിറ്റന്‍ ആശുപത്രിക്കടുത്ത് തന്നെയാണ് എന്റെ വസതി. കൃത്യമായ റൂട്ട് മേപ്പും മറ്റും മറുപടിയില്‍ ലഭിക്കുന്നതാണ്.
15 പേരില്‍ കൂടുതല്‍ ഉണ്ടായാല്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ യോഗം കൂടാവുന്നതാണ്.
date and time of meeting is subject to reconfirmation

Friday, July 3, 2009

മാതൃഭൂമി തൃശ്ശൂര്‍ [നഗരം] 04-07-2009


ഇന്നെത്തെ മാതൃഭൂമി [നഗരം] തൃശ്ശൂര്‍ എഡിഷനില്‍ നമ്മുടെ ബ്ലോഗ് ക്ലബ്ബിന്റെ വാര്‍ത്ത വന്നിരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞ് കാണുമെന്ന് വിശ്വസിക്കുന്നു. കാണാത്തവര്‍ക്ക് ഇതോടൊന്നിച്ചുള്ള ഫോട്ടോ കോപ്പി കാണുക.

നമ്മള്‍ ഉടന്‍ സംഘടിക്കുന്നു. മെംബര്‍ഷിപ്പിനുള്ള അപേക്ഷാ ഫോറവും, മറ്റു വിശദ വിവരങ്ങളും താമസിയാതെ ഈ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

ഇന്നെലെ ഒരു യോഗം കൂടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ആകാശവാണിയിലെ ഡി പ്രദീപ് കുമാറും, കുട്ടന്‍ മേനോനും വന്നിരുന്നു. അസുംഖം മൂലം കുറുമാന്‍ എത്തിയില്ല. പിന്നെ കവിതാ ബാലകൃഷ്ണന് അത്യാവശ്യമായി കോളേജിലെ ചില പണികള്‍ ഉണ്ടായതിനാല്‍ എത്താന്‍ സാധിച്ചില്ല. അത് പോലെ അഡ്വക്കെറ്റ് രഞ്ജിത്തിന് ഹൈക്കോടതിയില്‍ നിന്ന് നേരത്തെ തിരിക്കാന്‍ പറ്റിയില്ല. പ്രദീപ് സോമസുന്ദരം പാട്ടിന്റെ റെക്കൊര്‍ഡിങ്ങില്‍ തിരുവനന്തപുരത്ത് തിരക്കിലും.

++

താമസിയാതെ തന്നെ കുറുമാന്‍ ദുബായിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഒരു യോഗം ഉടനെ ചേരുന്നതാണ്. പിന്നീട് പൊതുയോഗം താമസിയാതെ.

ഈ വാര്‍ത്ത മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്തിയ ശ്രീ. എം. പി. സുരേന്ദ്രനോടുള്ള [Deputy Editor] കൃതഞ്ത ഇവിടെ രേഖപ്പെടുത്തുന്നു.

സുരേന്ദ്രേട്ടനും ഒരു ബ്ലൊഗ് തുടങ്ങിയിട്ടുണ്ടത്രെ പണ്ട്. പക്ഷെ പബ്ലീഷ് ചെയ്തിട്ടുണ്ടോ എന്ന് പറഞ്ഞില്ല. “ചെറുളയും ഞാനുമായുള്ള ബന്ധം” എന്നാണത്രെ തലെക്കെട്ട്. ചെറുള എന്നത് ഒരു ഔഷധചെടിയാണ് എന്ന് എനിക്കറിയാം. എന്റെ ചേച്ചി പണ്ട് ചെറുള തിളപ്പിച്ച് കുടിക്കുമായിരുന്നു. ഈ വെള്ളം കുടിച്ചാല്‍ സുഖമമായി മൂത്രം പോകുമത്രെ. അതായത് മൂത്രാശയമായ അസുഖങ്ങള്‍ക്ക് നല്ലതാണെന്ന് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതിന്റെ മെഡിസിനല്‍ വാല്യുവിനെ കുറിച്ച് എനിക്ക് ശരിയായ അറിവില്ല. അറിയുന്നവര്‍ ദയവായി പ്രതികരിക്കുക. മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകട്ടെ.

പിന്നെ ഈ ബോഗ് സംഘടനയിലേക്ക് എല്ലാ മലയാളികളായ ബ്ലൊഗര്‍മാര്‍ക്കും സ്വാഗതം. എഴുത്ത് മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം.

ബ്ലോഗര്‍ ആകാന്‍ താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. എല്ലാ സഹായങ്ങളും ഇവിടെ ലഭിക്കുന്നു.

കുട്ടന്‍ മേനോന്‍, ഡി പ്രദീപ് കുമാര്‍, കുറുമാന്‍, പിന്നെ ഞാനും അടുത്തടുത്ത് താമസിക്കുന്നതിനാല്‍ എന്നും കണ്ടുമുട്ടാം.
ഞാന്‍ എഴുതിയ നോവല്‍ ഇവിടെ വായിക്കാം:>>>
എന്റെ മറ്റു പ്രധാന ബ്ലോഗുകള്‍ >>>
എന്നെ ഈ നമ്പറില്‍ ബന്ധപ്പെടാം.

0487 6450349 [9 am to 5 pm]



Wednesday, June 17, 2009

ന്യൂസ് കവറേജ് [പത്രത്തിലൂടേ]

സുഹൃത്തേ

തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാനായി ഏതാണ്ട്. അതിന് മുന്‍പ് ബ്ലോഗ് പ്രേമികളില്‍ ഈ ആശയം എത്തിക്കേണ്ടതാണല്ലോ.
നമ്മുടെ നാട്ടിലെ പ്രമുഖ പത്രത്തില്‍ താമസിയാതെ സ്പെഷല്‍ കവറേജ് ന്യൂസ് ആയി കൊടുക്കുന്നുണ്ട്.
പത്രാധിപരെ കണ്ടിരുന്നു.
അവര്‍ക്ക് സാധാരണ വായനക്കാര്‍ക്ക് ബ്ലോഗ് എന്തെന്നാണെന്നുള്ള ഒരു സന്ദേശം എത്തിക്കണം. അതിനായി പ്രധാനമായി -
എന്താണ് ബ്ലോഗ് എന്നതിനെകുറിച്ച് വിശദമായ ഒരു റൈറ്റ് അപ്പ് കൊടുക്കേണ്ടതുണ്ട്. ആരെങ്കിലും ദയവായി അത് തയ്യാറാക്കി തന്നാല്‍ വളരെ ഉപകാരമായിരുന്നു.
ഞാനും ചിലതെല്ലാം കുത്തിക്കുറിച്ചിട്ടുണ്ട്.

പിന്നീ‍ടവര്‍ക്ക് പ്രമുഖരായ ചില ബ്ലോഗേര്‍സിന്റെ ലിങ്കും കൊടുക്കാം. ഒരു പത്ര സമ്മേളനവും പരിഗണനയിലുണ്ട്.

കുറുമാന്‍, കുട്ടന്‍ മേനോന്‍ മുതലായവര്‍ എന്റെ അടുത്ത് തന്നെ ഉണ്ട്. തൃശ്ശൂര്‍ പട്ടണത്തില്‍ എപ്പോള്‍ വേണമെങ്കിലും എത്തിച്ചേരാന്‍ പറ്റുന്ന കുറച്ച് പേരെ ചേര്‍ത്ത് ഒരു എക്സിക്യുട്ടീവ് കമ്മറ്റി ഉടന്‍ രൂപീകരിക്കുന്നതായിരിക്കും.

ദയവായി മേല്‍ പറഞ്ഞ റൈറ്റ് അപ്പ് ഉടന്‍ അയക്കുമല്ലോ. ഈ വരുന്ന ശനിയാഴ്ചക്കകം [20-06-09]കിട്ടിയാല്‍ ഉപകാരമായിരുന്നു.

സ്നേഹത്തോടെ

ജെ പി വെട്ടിയാട്ടില്‍

NB: റൈറ്റ് അപ്പ് ഒന്നില്‍ കൂടുതല്‍ ആളുകള്‍ അയച്ചാലും വിരോധമില്ല. കിട്ടിയതെല്ലാം ചേര്‍ത്ത് ഒരു ഫെയര്‍ കോപ്പി നെയ്തെടുക്കാമല്ലോ. എന്നെ 0487 6450349 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

എന്റെ ബ്ലോഗുകള്‍ >>>

സ്മൃതി

http://jp-smriti.blogspot.com/

എന്റെ സ്വപ്നങ്ങള്‍

http://jp-dreamz.blogspot.com/

http://voiceoftrichur.blogspot.com/

http://jp-angaleyam.blogspot.com/

http://entesevanangal.blogspot.com/

http://jp-athumithumkarumuru.blogspot.com/

Sunday, April 12, 2009

ആദ്യത്തെ മീറ്റിങ്ങ്

ആദ്യത്തെ മീറ്റിങ്ങ് ഏപ്രില്‍ ആവസാനത്തോട് കൂടി കൂടിയാല്‍ തരക്കേടില്ലാ എന്ന് തോന്നുന്നു.
ആയതിനാല്‍ മെമ്പര്‍മാരാകാന്‍ താല്പര്യമുള്ളവര്‍ ദയവായി
നാട്ടിലെ പൂര്‍ണ്ണ മേല്‍ വിലാസവും ഫോണ്‍ നമ്പറും, ഫോട്ടോയും [പ്രവാസിയണെങ്കില്‍ ജോലി സ്ഥലത്തെതും കൂടി] ജിമെയില്‍ ആയി അയക്കുവാന്‍ താല്പര്യപ്പെടുന്നു.

ചുരുങ്ങിയത് 10 പേരോ, അഞ്ചുമുതല്‍ പത്ത് പേരൊ ഒരുമിക്കുകയാണെങ്കില്‍ സംഘടനക്കു രൂപം കൊടുത്ത് പൊതു യോഗം വിളിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കാവുന്നതാണ്.

എന്നെ ബ്ലോഗ് ക്ലബ്ബിന്റെ ജിമെയിലില്‍ ബന്ധപ്പെടാകുന്നതാണ്. അപേക്ഷകര്‍ “മലയാളം ബ്ലോഗുള്ളവരായിരിക്കണം” എന്ന ഒരു നിബന്ധന മാത്രമെ ഉള്ളൂ തല്‍ക്കാലം.
trichurblogclub@gmail.com
മേയ് മാസത്തിലെ ആദ്യത്തെ ആഴ്ച തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായതിനാല്‍ മേയ് മാസം ആദ്യത്തെ ആഴ്ച പറ്റില്ല. കഴിയുന്നതും ഏപ്രില്‍ അവസാനം ആണുദ്ദേശിക്കുന്നത്. പിന്നെ മെംബര്‍മാരുടെ അഭിപ്രായം കണക്കിലെടുത്ത് മാറ്റങ്ങള്‍ ചെയ്യാവുന്നതുമാണ്.

സ്നേഹത്തോടെ
ജെ പി

Friday, March 20, 2009

TRICHUR BLOG CLUB

I AM HAPPY TO ANNOUNCE THE FORMATION OF "TRICHUR BLOG CLUB".

തൃശ്ശിവപേരൂര്‍ ആസ്ഥാനമാക്കി തുടങ്ങിയിരിക്കയാണ് ഈ ക്ലബ്ബ്. ഏതൊരു മലയാളം ബ്ലോഗര്‍ക്കും ഇതില്‍ അംഗമാകാം. തല്‍ക്കാലം മെംബര്‍ഷിപ്പ്, റെജിസ്ട്രേഷന്‍ മുതലായവക്ക് ഫീസ് ഇല്ല.
ആദ്യത്തെ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനിക്കാം.
president, secretary, treasurer, vice president, directors എന്നിവരെ തിരഞ്ഞെടുക്കണം.
തല്‍ക്കാലം ഞാന്‍ തന്നെ [ജെ പി തൃശ്ശിവപേരൂര്‍] പ്രസിഡണ്ട്.
എന്നെ അറിയാത്തവര്‍ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക:-
സ്മൃതി
http://jp-smriti.blogspot.com/

മെംബര്‍മാ‍രാകാന്‍ താല്പര്യമുള്ളവര്‍ അപേക്ഷിക്കുക.
അപേക്ഷ കിട്ടിയതിന് ശേഷം APPLICATION FOR MEMBERSHIP, ഇമെയില്‍ ആയി അയച്ച് തരുന്നതാണ്. കമ്മ്യൂണിക്കേഷന്‍ മാദ്ധ്യമം email only.
ബ്ലോഗര്‍മാര്‍ തമ്മില്‍ നേരില്‍ ആശയവിനിമയം ചെയ്യാനും, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പ് എന്നിവ നടത്തുവാനും, പരിചയപ്പെടാനും ഈ കൂട്ടായ്മ ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം.
തുടക്കക്കാരായ ബ്ലൊഗര്‍മരെ സഹായിക്കാന്‍ ഇപ്പോള്‍ ഒരു വേദിയും നിലവിലില്ലാ. ഞാന്‍ തന്നെ പലരുടേയും കാല് പിടിച്ചിട്ടാണ് ഇത്രയും തന്നെ എത്തിയത്.
ടെക്നിക്കല്‍ പ്രശ്നപരിഹാരം നടത്താനും, അറിയാത്തത് അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കാനും ഈ വേദി ഉപകരിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
ആദ്യാക്ഷരിപോലെയുള്ള സെല്‍ഫ് ട്യൂട്ടോറിയലുകള്‍ പലയിടത്തും ഉണ്ടെങ്കിലും ഒരു അദ്ധ്യാപക ശൈലിയിലുള്ള ശിക്ഷണം ലഭ്യമല്ല.
സുഹൃത് വലയങ്ങളില്‍ കൂടി അത് ലഭ്യമാക്കാന്‍ ഇത്തരം ക്ലബ്ബുകള്‍ക്ക് സാധിക്കും.
ഞാന്‍ കുറേ നാളായി AUDIO files എങ്ങിനെ ഇന്‍സര്‍ട്ട് ചെയ്യാമെന്ന് അന്വേഷിച്ച് വരികയാണ്. പലരും സഹായിക്കാമെന്ന് പറഞ്ഞുവെങ്കിലും ഒരു ഗുരുമുഖത്ത് നിന്ന് ഇത് വരെ ഗ്രഹിക്കാനായില്ല. അറിയുന്നവര്‍ പറഞ്ഞ് തരുന്നുമില്ലാ.......
ഇത്തരം പ്രശ്നവിചാരങ്ങള്‍ ബ്ലോഗര്‍മാര്‍ തമ്മില്‍ കണ്ട് മുട്ടുമ്പോള്‍ ആശയവിനിമയം ചെയ്യുവാനും, തമ്മില്‍ പരിചയപ്പെടുവാനും സാധിക്കും.
ഞാന്‍ തൃശ്ശൂര്‍കാരനാണെങ്കിലും ഇന്നേ വരെ ഒരു ലോക്കല്‍ കോളില്‍ കിട്ടുന്ന ആരെയും [10 കിലോമീറ്ററിന്നുള്ളില്‍] ലഭ്യമല്ല.
ഒരു നല്ല ക്ലബ്ബ് കെട്ടിപ്പടുക്കാമെന്ന പ്രത്യാശയോടെ

നിങ്ങളുടെ സ്വന്തം
ജെ പി